യാത്ര ഏവര്‍ക്കും പ്രിയങ്കരമാണ്, എന്നാല്‍ ചിലരെ സംബന്ധിച്ച് യാത്ര ഹരമാണ്.നല്ലൊരു യാത്ര പോയിട്ട് കുറച്ചായി , എവിടെയെങ്കിലും ഒന്ന് പോകണം.കേരളത്തില്‍ ഏകദേശം സ്ഥലങ്ങളും പോയിട്ടുള്ളതിനാല്‍ തമിഴ്‌നാട്ടിലെ രാമേശ്വരം ലക്ഷ്യമാക്കി പോകാന്‍ തീരുമാനിച്ചു.
രാവിലെ 4 മണിക്ക് തിരുവനന്തപുരം, യാത്ര തുടങ്ങി...
Trivandrum- Nagarkovil - Thirunveli - Thoothukudi - Rameswaram 400Km
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം . ഉപ ദ്വിപീയ ഇന്ത്യയുടെ മുഖ്യഭൂമിയില്‍നിന്നും പാമ്പന്‍ കനാലിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍നിന്നും ഏകദേശം അന്‍പത് കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പന്‍ പാലത്തിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീര്‍ഥാടനകേന്ദ്രവുമാണ് രാമേശ്വരം.
Google Map Navigation ON ആക്കി . ഇടയ്ക്കു വഴിമാറി ഗ്രാമപ്രദേശങ്ങളിലൂടെ ആയി യാത്ര. ഗൂഗിള്‍ ചേച്ചി റൂട്ട് ചെയ്തു എന്തായാലും തിരുനെല്‍വേലി ഹൈവേയില്‍ എത്തിച്ചു . ഒരുകാര്യം ഓര്‍ത്താല്‍ ഗൂഗിള്‍ ചേച്ചിയോട് നന്ദി പറയണം, Wind-farms ന്റെ ഇടയിലൂടെ ഗ്രാമ ഭംഗി ആസ്വദിച്ചുള്ള ആ യാത്ര ഹൈവേ യിലൂടെ ഉള്ളതിനേക്കാള്‍ എത്രയോ നല്ലതാണു. പശ്ചിമഘട്ടത്തിന്റെ വിടവിലൂടെ കേരളത്തില്‍ നിന്നും തമിഴ് നാട്ടിലോക്കുവരുന്ന കാറ്റിനെ ആസ്പതമാക്കി കറങ്ങുന്ന കാറ്റാടി യന്ത്രങ്ങള്‍. ഹൈവേ കൂടിയുള്ള യാത്ര വെയിലിന്റെ കാഠിന്യത്താല്‍ ദുഷ്‌കരമായിത്തുടങ്ങി. പച്ചപ്പു പോലും ഇല്ല. കാറ്റ് ബൈക്കിന്റെ അതെ ദിശയില്‍ ആയതുകൊണ്ട് വേഗം 110 കീ.മി നും മുകളില്‍ അറിയുന്നില്ല. പക്ഷേ സൂക്ഷിക്കണം, ഹൈവേയാണ് പശുക്കള്‍ എപ്പോള്‍ വേണമെങ്കിലും കുറുകെ ചാടാം. തിരുനെല്‍വേലി കഴിഞ്ഞു തൂത്തുക്കുടി ഹാര്‍ബറില്‍ നിന്നും വരുന്ന കണ്ഡയ്‌നര്‍ ലോറികളുടെ ഇടയിലൂടെ വീടും മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.
ഇടയ്ക്കുവെച്ച് ഹൈവേ കട്ട്ചയ്തു. ഈസ്റ്റ് കോസ്റ്റ്ല്‍ റോഡിലൂടെ ആയി യാത്ര. ഇവിടെ നമ്മെ ആദ്യം വരവേല്‍ക്കുന്നത്
കണ്ണെത്താദൂരത്തോളം പറന്നുകിടക്കുന്ന ഉപ്പുപാടങ്ങള്‍ ആണ്. അവിടുത്തെ കാറ്റിനും ഉണ്ട് ആ ഉപ്പുരസം. അതിനാല്‍ യാത്ര ഇത്തിരി ദുഷ്‌കരമായിതോന്നി. ഇടയ്ക്കിടെ കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ വീടും പിന്നീട് വിജനമായ റോഡ്. ഒടുവില്‍ ഈസ്റ്റ് കോസ്റ്റല്‍ റോഡ് രാമേശ്വരം ഹൈവേ എത്തി. പിന്നെ എവിടെയെങ്കിലും എത്താനുള്ള ഒരു പാച്ചിലായിരുന്നു. ഇടയ്ക്കു നല്ലകാറ്റുവീശാന്‍ തുടങ്ങി. കടല്‍തീരത്തുകൂടി ആണ് യാത്ര. ഒടുവില്‍ കാണാന്‍ ഒത്തിരി ആഗ്രഹിച്ച പാമ്പന്‍ പാലത്തില്‍ എത്തി. ധനുഷ്‌കോടി ഇന്ത്യയുടെ ഒരറ്റമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ധനുഷ്‌കോടി വരെ റെയില്‍വേ ഉണ്ടായിരുന്നു. ധനുഷ്‌കോടിയില്‍നിന്നും ശ്രീലങ്കയിലേക് ബോട്ട് സെര്‍വിസും ഉണ്ടായിരുന്നു. മദ്രാസിലെ എഗ്മോറില്‍ നിന്നും ശ്രീലങ്കയിലെ കൊളോമ്പോയിലേക് ഇന്‍ഡോ -സിലോണ്‍ എക്‌സ്പ്രസ്സ് എന്ന റെയില്‍ ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. 1964 ഡിസം.24 ന് ഉണ്ടായ കൊടുങ്കാറ്റ് നഗരത്തെയും റെയില്‍വേയും കടല്‍ എടുത്തു. ഡിസം.22 ന് തിരിച്ച ട്രെയിന്‍ 140 പേരെ ജീവനെടുത്തു കടല്‍. അന്ന് മുതല്‍ ഈ നഗരം പ്രേതനഗരം എന്നറിയപ്പെട്ടു.
അവിടെ നിന്നും നേരെ പോയത് രാമേശ്വരത്തേക്ക് ഇന്ത്യയുടെ മിസൈല്‍ മാനെ അടക്കം ചെയ്തിരിക്കുന്ന മണ്ണില്‍ എത്തിയിട്ട് അബ്ദുള്‍ കലാം മെമ്മോറിയല്‍ കാണാതെ പോകാന്‍ കഴിയില്ലല്ലോ. നേരെ ആ മഹാ മനുഷ്യന്റെ മണ്ണിലെത്തി അല്പസമയം അവിടെ ചിലവഴിച്ചതിന് ശേഷം മടങ്ങാന്‍ തയ്യാറെടുത്തു. മടക്കയാത്ര ആരംഭിച്ചു പുലര്‍ച്ചയോടെ മടങ്ങിയെത്തി.നല്ലൊരു യാത്ര കഴിഞ്ഞെത്തിയ സന്തോഷത്തില്‍ സുഖമായി ഉറങ്ങി. സ്വപ്നത്തില്‍ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുമായി.