വയനാട്:പ്രകൃതി ഒരുക്കിയ വിസ്്മയകാഴ്ചകള്‍ കണ്ടാസ്വദിയ്ക്കാന്‍ മാനന്തവാടി മുനീശ്വരന്‍ മുടിയിലേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം.മഞ്ഞില്‍ക്കുളിച്ച മലനിരകളും താഴ്വാരങ്ങളും ചുറ്റുമുള്ള ഹരിത ഭംഗിയും നട്ടുച്ചവെയിലിലും കുളുര്‍മ്മ പകരുന്ന അന്തരീക്ഷവുമെല്ലാമാണ് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 3300 മുതല്‍ 3800 മീറ്റര്‍വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തേയ്ക്ക് അടുത്തകാലത്തായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്.മാനന്തവാടിയില്‍ നിന്നും ഏകദേശം 14 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ പ്രദേശം അടുത്തകാലത്താണ് വിനോദസഞ്ചാരികളുടെ സഞ്ചാരപഥത്തില്‍ ഇടം പിടിച്ചിട്ടുള്ളത്.മാനന്തവാടിയില്‍ നിന്നും കണ്ണൂര്‍ പോകുന്ന വഴിയില്‍ തലപ്പുഴ 44 എന്ന സ്ഥലത്തുനിന്നാണ് ഇവിടേയ്ക്കുള്ള പ്രധാന പാത ആരംഭിയ്ക്കുന്നത്.
ഇവിടെ നിന്നും മുനീശ്വരന്‍ മുടിയിലേയ്ക്കെത്തുന്ന പാതയില്‍ ഒട്ടുമുക്കാല്‍ പ്രദേശവും ഓഫ് റോഡാണ്.ജീപ്പിലും അല്‍പ്പം സാഹികരാണെങ്കില്‍ ബൈക്കിലും ഇവിടെ എത്താം.കഴിഞ്ഞ രണ്ട് കൊല്ലങ്ങളിലെ പ്രളയം ഈ ഭാഗത്തേയ്ക്കുള്ള വാഹനഗതാതം ഭാഗീകമായി തകര്‍ത്തു.മുടിയുടെ താഴ്വാരത്ത് പാത ഇടഞ്ഞതിനാല്‍ ഇപ്പോള്‍ ഏകദ്ദേശം ഒരു കിലോമീറ്ററോളം ദൂരം നടന്നുവേണം മല മുകളിലെ വ്യൂപോയന്റുകളിലെത്താന്‍. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് ഇവിടെ വ്യൂപോയിന്റുകള്‍ ഒരുക്കിയിട്ടുണ്ട്.ഒരാള്‍ക്ക് 45 രൂപയാണ് ടിക്കറ്റ് നിരക്ക്.
രാവിലെയും വൈകുന്നേരങ്ങളിലുമാണ് മലനിരകളും താഴ് വാരങ്ങളും കോടപൂതയ്ക്കുന്നത്.ഈ സമയങ്ങളില്‍ മലമുകളില്‍ ശക്തമായ ശീതക്കാറ്റും അനുഭവപ്പെടും.നട്ടുച്ചവെയിലിലും ശീതക്കാറ്റുള്ളതിനാല്‍ വേനലിലും ഇവിടെ ചൂട് അനുഭവപ്പെടാറില്ല.മലമുകളില്‍ മുനീശ്വരന്‍ കോവില്‍ സ്ഥിതിചെയ്യുന്നുണ്ട്.ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെ പ്രധാന ആരാധാന കേന്ദ്രമാണ് ഈ കോവില്‍.ഇത് എന്ന് സ്ഥാപിതമായി എന്ന് ഇവിടുത്തെ പഴമക്കാര്‍ക്കും നിശ്ചയമില്ല.മാസത്തിലൊരിയ്ക്കലാണ് ഇവിടെ പൂജ നടക്കുന്നത്.
ഈ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രദേശം മുനീശ്വരന്‍ മുടിയെന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയതെന്നാണ് പ്രദേശവാസിളില്‍ നിന്നും ലഭിച്ച വിവരം.കെട്ടിയ ഉയര്‍ത്തിയ തറയില്‍ കരിങ്കല്‍ ബിംബം സ്ഥാപിച്ചാണ് ഇവിടെ കോവില്‍ രൂപപ്പെടുത്തിയിട്ടുള്ളത്.വയനാടന്‍ കാടുകളിലെ ആദിവാസി വിഭാഗങ്ങളായിരുന്നു ആദ്യകാലത്ത് ഇവിടെ പൂജകളും വഴിപാടുകളും നടത്തിയിരുന്നത്.
അടുത്തകാലത്താണ് പ്രദേശവാസികളായ ഒരു പറ്റം വിശ്വാസികളും ഇവിടേയ്ക്ക് എത്തിതുടങ്ങിയത്.ഇവിടുത്തുകാരനായ ചന്ദ്രനാണ് ഇപ്പോള്‍ ഇവിടെ പൂജാധികര്‍മ്മങ്ങള്‍ നടത്തിവരുന്നത്. മാട്ടക്കുന്നുകള്‍ നിറഞ്ഞ പ്രദേശത്ത് മാനും മ്ലാവും കാത്തുപോത്തും ആനയുമുള്‍പ്പെടെ ഒട്ടുമിക്ക വന്യമൃഗങ്ങളുമുണ്ട്.മലമുകളിലേയ്ക്കുള്ള നടപ്പാതയുടെ ഓരങ്ങളില്‍ മിക്കപ്പോഴും കാട്ടുപോത്തുകളെയും മാനുകളെയും കാണാം.ആനക്കൂട്ടം വല്ലപ്പോഴും മാത്രമാണ് മലമുകളില്‍ എത്തുക.ദൂരദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മലയുടെ തൊട്ടടുത്ത് ഒരു താമസകേന്ദവും അടുത്തിടെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പ്രകൃതി രമണീയമായ പ്രദേശത്താണ് ഈ അഥിതി മന്ദിരം സ്ഥതി ചെയ്യുന്നത്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും നിന്നും പെന്‍ഷന്‍ പറ്റിയ തൃശ്ശൂര്‍ സ്വദേശിയായ രാധാകൃഷ്ണനും ഭാര്യ സുധയും ചേര്‍ന്നാണ് ഇവിടെ സഞ്ചാരികള്‍ക്കായി താമസ-ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുള്ളത്.വിശ്രമ ജീവിതം ആനന്ദകരമാക്കാന്‍ മലയുടെ താഴ്വാരത്ത് ഏഴ് ഏക്കറോളം സ്ഥലം വാങ്ങി ,ഇവിടെ കൃഷിയുമായി ഇവര്‍ ഒതുങ്ങിക്കൂടുകയായിരുന്നു.
തേയിലയാണ് പ്രധാന കൃഷി.ഒരുവീട്ടിലേയ്ക്കാവശ്യമായ കാര്‍ഷിക ഉത്പന്നങ്ങളില്‍ ഒട്ടുമിക്കതും ഈ ദമ്പതികള്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്.മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പച്ചവെള്ളം പോലും കിട്ടാത്ത സാഹചര്യം കണക്കിലെടുത്താണ് തങ്ങള്‍ ചെറിയതോതില്‍ ഇവിടെ അഥിതികള്‍ക്ക് തങ്ങാന്‍ സാഹചര്യം ഒരുക്കിയതെന്നും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നതെന്നും രാധാകൃഷ്നും സുധയും പറഞ്ഞു.ഇവിടെ ഒരു ദിവസമെങ്കിലും കഴിയുന്നവര്‍ക്ക് സ്വന്തം വീട്ടില്‍ താമസിച്ച ഒരു ഫീല്‍ കിട്ടണം.അതാണ് ഞങ്ങളുടെ സംതൃപ്തി.വരുന്നവര്‍ക്ക് ഭക്ഷണമൊരുക്കുന്നത് വീട്ടിലെ അടുക്കളയിലാണ്.വിളമ്പുന്നത് വീടിന്റെ ഉമ്മറത്തെ പന്തലിലും.കറികള്‍ക്കും മറ്റും വേണ്ട ചേരുവകളെല്ലാം വീട്ടില്‍ തന്നെ പൊടിച്ച് തയ്യാറാക്കുകയാണ്. സുധ വ്യക്തമാക്കി.
ഇത് ഞങ്ങള്‍ക്കൊരു ബിനസ്സല്ല.മൂനീശ്വന്‍മുടി അതിവേഗം പ്രശസ്തിയിലേയ്ക്ക് കുതിയ്ക്കുന്ന പ്രദേശമാണ്.ഇവിടെ എത്തുന്നവര്‍ക്ക് ഒരു ദിവസം തങ്ങുന്നതിന് കൈയ്യിലൊതുങ്ങുന്ന ബഡ്ജറ്റില്‍ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.ഇരുവരും വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക്
താമസ-ഭക്ഷണ സൗകര്യത്തിനായി 9847549957,9447537506 എന്നീ ഇവരെ ബന്ധപ്പെടാവുന്നതാണ്.