സൂര്യസ്‌നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ്, കലാപരിപാടികള്‍ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സൗകര്യങ്ങള്‍, നീന്തല്‍ കുളങ്ങള്‍, യോഗാപരിശീലന സ്ഥലങ്ങള്‍, ആയുര്‍വേദ മസാജ് കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം.
തിരുവനന്തപുരം നഗരത്തിനും പരിസരത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. നേപ്പിയര്‍ മ്യൂസിയം, ശ്രീ ചിത്ര ആര്‍ട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊന്‍മുടി എന്നിവ ഇതില്‍ ചിലതു മാത്രം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്. എം. എസ്. എം. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് കേരള തനിമയുള്ള കൗതുക വസ്തുക്കള്‍ വാങ്ങാനും കഴിയും. സന്ദര്‍ശനത്തിന് ഉചിതമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ. സ്ഥാനം : തിരുവനന്തപുരത്തു നിന്ന് 16 കി.മി വരെ. യാത്രാ സൗകര്യം