ഇന്ത്യയിലെ ആദ്യത്തെ ക്രൂസ് സര്‍വ്വീസാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച മുംബൈ-ഗോവ ഫെറി സര്‍വ്വീസ്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് വ്യത്യസ്തമായ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അല്പം കാശുമുടക്കിയാല്‍ കടലിലൂടെ കറങ്ങിപ്പോകാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ചിലര്‍ ഗോവയിലേക്ക് പറക്കുമ്പോള്‍ മറ്റു ചിലര്‍ തിരഞ്ഞെടുക്കുക പച്ചപ്പും കൊങ്കണും ഒക്കെ കണ്ടുകൊണ്ടുള്ള റോഡ് ട്രിപ്പാണ്. ട്രെയിനിനെയും ബസിനെയും ഗോവ യാത്രയ്ക്ക് ആശ്രയിക്കുന്നവരും കുറവല്ല.
ഒറ്റ യാത്രയില്‍ 400 സഞ്ചാരികളെ വരെ കൊണ്ടുപോകുവാന്‍ ശേഷിയുള്ള ക്രൂസാണ് ഇവിടുത്തേത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകുവാന്‍ വഴികള്‍ ഇഷ്ടം പോലെയുണ്ടെങ്കിലും ഇന്ന് ഹിറ്റായി നില്‍ക്കുന്നത് ക്രൂസിലെ യാത്ര തന്നെയാണ്.ആന്‍ഗ്രിയ എന്നു പേരിട്ടിരിക്കുന്ന ഈ ക്രൂസിന്റെ യാത്ര ആരംഭിക്കുന്ന് മുംബൈയിലെ മസാഗാവോണിലെ വിക്ടോറിയ ഡോക്കില്‍ നിന്നും വൈകിട്ട് അഞ്ച് മണിക്കാണ്.
16 മണിക്കൂര്‍ തുടര്‍ച്ചായി സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 9 മണിയോടെ സൗത്ത് ഗോവയിലെ മോര്‍മുഗാവോയിലെത്തുന്ന വിധത്തിലാണ് ഇതിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലായി ആഴ്ചയില്‍ നാലു സര്‍വ്വീസുകള്‍ വീതമാണ് ഇതിനുള്ളത്.ഏഴായിരത്തിയഞ്ഞൂറ് രൂപ മുതലാണ് ഈ യാത്രയുടെ നിരക്ക് തുടങ്ങുന്നത്. തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരും. ഡോര്‍മെട്രിയിലെ സിംഗിള്‍ ബെഡിന്റെ നിരക്കാണ് 7000 രൂപ. രണ്ടുപേര്‍ക്കുള്ള സ്യൂട്ടിലെ ഒരാളുടെ ടിക്കറ്റിന് ഈടാക്കുന്ന 11,000 രൂപയാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. താമസ സൗകര്യവും മൂന്ന് നേരത്തെ ഭക്ഷണവും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.