കേരളത്തിലെ എറണാകുളം ജില്ലയില്‍പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താന്‍ കെട്ട്.കോതമംഗലം - തട്ടേക്കാട് വഴിയില്‍കീരംപാറ കവലയില്‍ നിന്ന് ഇടത്തോട്ട ്ഇടമലയാര്‍ വഴിയില്‍ 5 കിലോമീറ്റര്‍ അകലെയാണ് ഭൂതത്താന്‍ കെട്ട് സ്ഥിതി ചെയ്യുന്നത്.കോതമംഗലം പട്ടണത്തില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നില്‍ക്കുന്ന ഒരു അണ മുന്‍പേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താന്‍കെട്ട് എന്ന പേരുവന്നത്. പക്ഷിസങ്കേതം, തട്ടേക്കാട് പ്രദേശത്ത് കാണുന്ന ജലാശയം ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ സംഭരണജലമാണ്.ഇടമലയാര്‍ റിസര്‍വോയര്‍ ഇവിടെ നിന്ന് 12 കി.മി ദൂരത്തിലാണ്. അവിടേക്കുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത് ഈ അണക്കെട്ടിന് മുകളിലൂടെയാണ്.മലയാറ്റൂര്‍ വനമേഖലയിലേക്കുംമലയാറ്റൂര്‍ പള്ളിയിലേക്കും കിഴക്കന്‍ മേഖലയില്‍ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.മദ്ധ്യകേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഭൂതത്താന്‍ കെട്ട് അണയും സമീപത്തെ നിബിഡവനങ്ങളും. അണക്കെട്ടിലെ ജലാശയത്തില്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്. കോതമംഗലത്തിന് സമീപമുള്ള പിണ്ടിമന ഗ്രാമത്തിലാണിത്. പെരിയാറിന്റെ ഇരു കരകളിലും വിവിധ ആകൃതികളിലുള്ള പാറക്കഷ്ണങ്ങള്‍ കിടക്കുന്നതു കാണാം. വലിയ മലയിടിച്ചിലില്‍ പാറക്കഷ്ണങ്ങള്‍ താഴെ എത്തിയതാകാം. പ്രകൃതിയുടെ സവിശേഷതകള്‍ കാരണം പിന്നീട് ഇവിടെ അണക്കെട്ട് നിര്‍മ്മിക്കുകയായിരുന്നു. ചെത്തിമിനുക്കിയിട്ടില്ലാത്ത, നിയതരൂപങ്ങളില്ലാത്ത വലിയ കല്ലുകള്‍ കൊണ്ടാണ് അണ കെട്ടിയിട്ടുള്ളത്. തട്ടേക്കാട് സാലിം അലി പക്ഷിസംരക്ഷണകേന്ദ്രവും ഇതിന് സമീപത്താണ്. അണക്കെട്ടിലൂടെ നടന്ന് കാട്ടിലെത്തിയാല്‍ ട്രക്കിങ്ങ് നടത്താം. കൂടെ ആളുണ്ടെങ്കില്‍ പച്ചക്കാടിനിടയിലൂടെ സാവകാശം നടക്കുകയുമാവാം. കഷ്ടിച്ച് ഒരു കിലോമീറ്ററേ ഉള്ളൂ അണക്കെട്ടിനു മുകളിലൂടെ നടക്കാനുള്ള ദൂരം. കാട്ടില്‍ സഞ്ചരിക്കാന്‍ പ്രവേശനഫീസ് നല്‍കേണ്ടതില്ല. ജലാശയത്തില്‍ കയങ്ങളുണ്ട്. സുരക്ഷിതസ്ഥാനങ്ങള്‍ അന്വേഷിച്ച് ബോദ്ധ്യപ്പെട്ടശേഷം മാത്രമേ നീന്താനോ മുങ്ങാനോ ഇറങ്ങാവൂ.. സന്ദര്‍ശകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗൈഡുകളുടെ സേവനം ഇവിടെ ലഭ്യമാണ്. കാട്ടിലേക്കുള്ള വഴിയില്‍ ഒരു ഗുഹയുണ്ട്. ഭൂതങ്ങളുടെ ക്ഷേത്രമാണിതെന്ന് കരുതിപ്പോരുന്നു. ഗുഹാകവാടം വളരെയേറെ ഇടുങ്ങിയതായതുകൊണ്ട് ഇഴഞ്ഞുവേണം അകത്തുകടക്കാന്‍. അല്പദൂരം കഴിഞ്ഞാല്‍ നിവര്‍ന്നു നടക്കാം. കയ്യില്‍ ടോര്‍ച്ച് കരുതുന്നത് നല്ലതാണ്. കാട്ടിലൂടെ പുറത്തിറങ്ങിയാല്‍ പരന്ന പാറക്കെട്ടുകള്‍ക്ക് മുന്നിലെത്താം. ആദ്യത്തെ അണക്കെട്ട് ഉണ്ടായിരുന്ന സ്ഥലമാണ് ഇതെന്നാണ് സങ്കല്‍പം. വെള്ളം ആഴമേറിയതാണ്.
ഭൂതങ്ങള്‍ നിരന്തരം ശ്രമിച്ചിട്ടും അണക്കെട്ട് ഒരുക്കലും പൂര്‍ത്തിയായില്ല, ക്ഷേത്രം ഒരിക്കലും വെള്ളത്തില്‍ മുങ്ങിയതുമില്ല. കൊച്ചി നഗരത്തലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഭൂതത്താന്‍കെട്ട്.