Latest News

അതിരപ്പിള്ളിയിലേക്കൊരു യാത്ര പോകാം

Malayalilife
topbanner
അതിരപ്പിള്ളിയിലേക്കൊരു യാത്ര പോകാം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം.അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ലോക സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിട്ടുണ്ട്. തൃശൂരിന്റെ പൂരപ്പെരുമയും, ഗുരുവായൂരിനുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ടെങ്കിലും ലോക സഞ്ചാരഭൂപടത്തില്‍ ഇടം നേടുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിലാണ്. കുളിരുന്ന കാഴ്ച്ചയും ഓര്‍മ്മയുമാണ് അതിരപ്പിള്ളി. മഴ പെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകും.

പെരിങ്ങൽക്കുത്ത് അണക്കെട്ട്, വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ – ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ്, ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം, ഡ്രീം വേൾഡ് അക്വാ തീം പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് എന്നിവയാണ് അതിരപ്പിള്ളി സഞ്ചരിക്കുമ്പോൾ ഒപ്പം കാണാൻ സാധിക്കുന്ന അടുത്തുള്ള വിനോദസഞ്ചാര മേഖലകൾ.

അതിരപ്പിള്ളി വെള്ളച്ചാട്ടം എത്തുന്നതിനു തൊട്ടുമുൻപായാണ് ടിക്കറ്റ് കൗണ്ടറുകൾ. ഇവിടുന്നു എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് അതിരപ്പിള്ളിയിലും വാഴച്ചാലിലും പ്രവേശിക്കുവാൻ സാധിക്കും.

Read more topics: # athirappilly waterfalls,# chalakudi
athirappilly waterfalls chalakudi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES