എറണ്ണാകുളത്തു നിന്നും വെറും 125 km അകലെ ഉടുബുംച്ചോല അടുത്ത് പൊന്മുടി ഡാമിനോട് ചേർന്നാണ് കള്ളിമാലി view point. View ഒരു രക്ഷയുമില്ല സ്ഥലത്തെത്തിയപ്പോൾ ഉച്ചയായി, സമയം കളയാതെ സാധനസാമഗ്രികളുമായി കാടിറങ്ങി. ചെങ്കുത്തായ മലനിരകളിലൂടെ മരത്തിലും കാട്ടുവള്ളിയിലും പിടിച്ച്ഒരു കണക്കിന് താഴ് വാരത്തെത്തി ഡാമിലെ മീൻ പിടിച്ചു തരാമെന്നേറ്റിരുന്ന ചേട്ടൻ എത്താൻ വൈകിയതോടെ അടുത്തുള്ള ടൗണിൽ നിന്നും വേടിച്ച ചിക്കൻ എടുത്ത് അവിടെ തന്നെ അടുപ്പുകൂട്ടി കറിവച്ചു, അങ്ങനെ lunch ന്റെ കാര്യം തീരുമാനമായി.
കാടിറങ്ങുന്നതും കേറുന്നതും ഒരു herculean task ആയിരുന്നു. പക്ഷെ അതിനിടയിൽ ഉൾകാടിനുള്ളിലെ ചിത്രശലഭ കൂട്ടത്തെ കണ്ട് കിളി പോയ് പതിനായിരകണക്കിന് ചിത്രശലഭങ്ങൾ ഞങ്ങൾക്കു ചുറ്റും പാറി നടന്നു. തട്ടേക്കാട് Butterfly Park ൽ പോലും ഇതുപോലൊരു കാഴ്ച്ചകണ്ടിട്ടില്ല അതൊരൊന്നൊന്നര കാഴ്ച്ചയായിരുന്നു.
സഹായത്തിനായി അവിടത്തെ നിവാസിയായിരുന്നൊരു ചേട്ടനും പുള്ളിയുടെ മകനും ഉണ്ടായിരുന്നു. പിന്നെ കുറച്ചുനേരം അവരുടെ ചെറു വള്ളത്തിൽ ഒരു കറക്കം. കുറച്ചു കഴിഞ്ഞപ്പോഴേക്കും വള്ളവും വലയുമായി മുൻപ് പറഞ്ഞ ചേട്ടനെത്തി, നല്ല പെടക്കണ മീനെ പിടിച്ചു തന്നു പിലോപ്പി, കട്ല, ഗോൾഡ് ഫിഷ്(അലങ്കാര മത്സ്യമല്ല) എന്നിവയാണ് കിട്ടിയത്.
അപോഴേക്കും നേരം ഒരു പാട് ഇരുട്ടി കാട്ടിൽ നിന്നും പല ശബ്ദങ്ങളും കേട്ടു തുടങ്ങി. അതിനിടക്ക് ഒരു മുള്ളൻപന്നി വന്നു എത്തി നോക്കി പോയി ഇരുട്ടു മൂടി, ഇനിയും ഇവിടെ നിന്നാൽ ചിലപ്പോ പലതും വന്നു എത്തിനോക്കാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കി പതുക്കെ scoot ആവാൻ തീരുമാനിച്ചു കിട്ടിയ മീനും കവറിലാക്കി തലയിൽ ഒരു ടോർച്ചും ഫിറ്റ് ചെയ്ത് മ്മ്ടെ ചേട്ടനും മോനും മുൻപിൽ നടന്നു പിന്നാലെ മൊബൈൽ ഫ്ലാക്ഷിന്റെ വെളിച്ചത്തിൽ ഞങ്ങളും.. ഹൊയ് ഹൊയ്... ഹൊയ് ഹൊയ്....
പിന്നീട് നേരേ ചെന്നത് ചേട്ടന്റെ വീട്ടിലേക്കാണ്. അവിടെ വച്ച് മീൻ ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പൊക്കെ ചേട്ടൻ ചെയ്ത് തന്നു. ഞങ്ങൾ കൊണ്ടു പോയ ഫിഷ് മസാലയും മറ്റും പുള്ളി എടുത്തില്ല പകരം പറമ്പിലെ നല്ല കാന്താരി മുളകും കുരുമുളക്കും ഇഞ്ചിയും കടുകും കറിവേപ്പിലയും ഇപ്പും ചേർത്ത് അമ്മിയിൽ നന്നായി അരച്ച് ഒരു ഒരു മസാല കൂട്ടുണ്ടാക്കി. മീൻ നന്നായി ക്ലീൻ ചെയ്ത് കത്തികൊണ്ട് വരഞ്ഞ് മസാല തേച്ചുപിടിപ്പിച്ച് പതുക്കെ ഗ്രില്ലിലേക്ക് എടുത്തു വച്ചു. അപ്പോഴേക്കും കനൽ കൂട്ടിയിരുന്നു. അങ്ങനെ ലൈഫിൽ ആദ്യമായി നല്ല ഫ്രഷ് മീൻ അതും നല്ല വയറു കത്തുന്ന എരിവുള്ള കാന്താരി മസാലയും ചേർത്ത ഗ്രിൽഡ് ഫിഷ് കഴിച്ചു.... ഇത്രയും രുചിയുള്ള ഒരു മത്സ്യ വിഭവം ഇതിനു മുൻപ് കഴിച്ചിട്ടില്ല...ohhh...
ഒരു പാടു നേരം ചേട്ടനുമായി സംസാരിച്ചിരുന്നു. കാടും പുഴയും ക്രിഷിയും മീൻപ്പിടിത്തവും നിറഞ്ഞ അവരുടെ നൊമ്പരപ്പെടുത്തുന്നതും അസൂയപ്പെടുത്തുന്നതുമായ കഥ കൗതുകത്തോടെ കേട്ടിരുന്നു. അവിടെയെങ്ങാനും ജനിച്ചാൽ മതിയായിരുന്നു എന്നു തോന്നിപോകും. ബാല്യത്തിൽ നമുകുണ്ടായിരുന്ന എന്നാൽ ഇടക്ക് വച്ച് എന്നോ നഷ്ടപ്പെട്ടു പോയ പലതും അവിടെ ഉണ്ടായിരുന്നു...
എല്ലാം കഴിഞ്ഞപ്പോഴേക്കും നേരം 10 മണി ആയി. മ്മ്ടെ ചേട്ടനോടും പയ്യനോടും യാത്ര പറഞ്ഞിറങ്ങി. ഒഫ് റോഡായതു കൊണ്ട് വണ്ടി തിരിച്ചുകയറാൻ ഇത്തിരി പണി പെട്ടു ഏകദേശം വെളുപ്പിനു 3 മണി ആയി വീട്ടിലെത്തിയപ്പോൾ. പതിവുപോലെ വീണ്ടും രാവിലെ എണീറ്റ് ഓഫീസ്സിലേക്ക്.
കള്ളിമാലിയിലേക്ക് ഇനിയും ഒരു ട്രിപ്പ് വീണ്ടും പോകുമോ എന്നറിയില്ല, എങ്കിലും.... പുഴയിലെ മീൻ പിടിച്ചും ക്രിഷി ചെയ്തും പ്രക്രിതിയോട് മല്ലിട്ടു ജീവിക്കുന്ന ആ അച്ഛനോടും മകനോടും വീണ്ടും വരാം എന്നു പറഞ്ഞിട്ടാണ് പോന്നത്...
കള്ളിമാലി ഒരനുഭവം....
(കടപ്പാട്: ജെന്‍സന്‍ ജോണ്‍)