ഇന്ന് 7. 1.17 സമയം രാവിലെ 5 മണി ................യാത്രയെ പ്രണയിക്കുന്ന ഞങ്ങള്‍ 5 പേര്‍ ഭാഷാപിതാവിന്റെ മണ്ണില്‍ നിന്നും കേട്ട് കേള്‍വി മാത്രം ഉള്ള സിനിമകളില്‍ കണ്ട ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക നഗരമായ മുമ്പൈയിയേക്ക് ഞങ്ങള്‍ 5 സോളോ റൈഡേഴ്‌സ് യാത്ര തിരിക്കുന്നു
രാവിലെ 5. മണി .തിരൂര്‍.കണ്ണൂര്‍ ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര'തുടര്‍ന്നു മാഹിയില്‍ നിന്നും ബൈക് പെട്രോള്‍ നിറച്ച് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആദ്യം മുഴുപ്പിലങ്ങാട് ബീച്ചില്‍ നിന്നു തുടരുന്നു ഞങ്ങളുടെ കാഴ്ചകളുടെ ഉത്സവം
അല്‍പ്പസമയം ബീച്ചില്‍ രണ്ടോ മൂന്നേ സെല്‍ഫി അപ്പോഴേക്ക് ക്യാപ്റ്റന്റെ സിഗ്‌നല്‍ പോകാം. പോകാനുള്ള ദൂരവും കടല്‍ പോലെ കിടക്കുന്നതിനാല്‍ തന്നെ ഞങ്ങള്‍ ആ നിര്‍ദേഷം അംഗീകരിച്ചു .അടുത്ത ലക്ഷ്യം ഗോവ ഒരു അണ്‍ ലിമിറ്റഡ് യാത്ര .ഗോവയെ ലക്ഷ്യമാക്കി ഞങ്ങ ള്‍ ടെ ബൈക്കുകള്‍ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു കേരളത്തോട് വിട ഞങ്ങള്‍ കര്‍ണാടകയില്‍ കടുന്നു റോഡുകളുടെ നില വാരം വളരെ മോശമായിരുന്നു ...
ഗോവ വിനോദസഞ്ചാരികളുടെ പറുദീസ ബാഗ ബീച്ചിലെ ആ പകലിലേക്ക് ഞങ്ങളും ... എങ്ങും അര്‍ദ്ധ നഗനരായ സായിപന്മാര്‍ ഓപണ്‍ ഡി ജെ ഹോട്ടലുകാര്‍ തമ്മില്‍ മല്‍സര ബുദ്ധിയോടെയുള്ള കച്ചവടങ്ങള്‍ എല്ലാം ഗോവയെന്ന കൊച്ചു പ്രദേശംത്തെ പിടിച്ചു കുലുക്കുന്നതായി എനിക്ക് തോന്നി ..
ബാഗാ ബീച്ചിലെ സ്വാര്‍ണ മണല്‍ തരികളില്‍ ആ നീലക്കടലില്‍ ഒരു പകല്‍ മുഴുവന്‍ ആറാട്ട് നടത്തിയ ഞങ്ങള്‍ രാത്രിയോടെ ഗോവയെന്ന സുന്ദരി പെണ്ണിനോട് വിട വാങ്ങി ഉമ്മയുടെ മാറിടത്തില്‍ നിന്ന് വിട്ടു പോകുന്ന കുഞ്ഞിനെ പോലെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി പോയി ..
ഞങ്ങള്‍ വീണ്ടും യാത്രയിലേക്ക് പാത നാലും എട്ടും പതിനാറ് മൊക്കെയായി മാറിക്കൊണ്ടിരുന്നു. മുന്നില്‍ ഒരു ലക്ഷ്യമുള്ളത് കൊണ്ടോ പ്രായം ത്തിന്റെ തിളപ്പ് കൊണ്ടോ ആക്‌സിലേറ്റര്‍ അതിവേഗം തിരിച്ചുക്കൊണ്ടിരുന്നു.പള്‍സര്‍ 220 അതിന്റെ വേഗതയുടെ ഭീകരത പുറത്ത് എടുത്ത് കൊണ്ടിരുന്നു.
ഞ്ഞങ്ങള്‍ മുമ്പൈ നഗരത്തോട് അടുക്കാറായ് അവിടെ ഞ്ഞങ്ങള്‍ക്ക് വേണ്ടി ഞ്ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍ റാഷിദ് കാത്തിരിക്കുന്നു '
മുമ്പൈയിലെ പ്രഭാതം ഫ്‌ലാറ്റിലെ വിന്‌ഡോയില്‍ നിന്നും പുറത്തേ കാഴ്ചകളിലേക്ക് ഞാന്‍ നോക്കിയിരുന്നു നാട്ടില്‍ നിന്നും കേട്ടറിഞ്ഞ ഒരു പാട് കാര്യങ്ങള്‍ എന്റെ ഓര്‍മകളിലൂടെ ഒരു മിന്നല്‍ പിണര്‍ കണക്കെ പാഞ്ഞു പോയി.ഇവിടെയെല്ലെ കിരീടം വെക്കാത്ത രാജാക്കന്‍മാര്‍ വാണി രൂന്നത് ഇന്ന് അവരും മരണംമെന്ന സത്യം ത്തെ പുല്‍കി എന്നുള്ളതാണ്',,,,,,, യാ ഥാര്‍ത്യം. റെഡ് സ്ട്രീറ്റ് സമ്പന്ന കുബേരന്‍മാര്‍ വാഴുന്ന താജ് ഹോട്ടല്‍
ആയിരങ്ങള്‍ ദിനവും യാത്ര ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റയില്‍വേ ച ത്രപതി ശിവജി ടെര്‍മിനല്‍ ഇന്ത്യ ഗേറ്റ് ഒരു ഓട്ടപ്രദക്ഷിണം നടത്തിയപ്പെഴേക്ക് അസ്തമയ സൂര്യന്റെ ചെങ്കി രണങ്ങള്‍ മുമ്പൈ എന്ന മഹാ നഗരത്തെ വിഴുങ്ങാന്‍ തുടങ്ങിയിരുന്നു... എങ്ങും നിയോണ്‍ ബള്‍ബുകളുടെ പ്രകാശം പരക്കാന്‍ തുടങ്ങി ഞങ്ങളുടെ മുമ്പൈയിലെ ദിവസംത്തിന്റെ ഇന്‍ജുറി ടൈമിലേക്ക്
വിഭവ സമൃദമായ ഭക്ഷണം താമസിക്കാന്‍ 'ഒരിക്കലും മോശമല്ലാത്ത സൗകര്യം ഒരുക്കിത്തന്ന റാഷിദിനെ ഈ വാക്കുകളില്‍ ഒതുക്കുമ്പോള്‍ വിസ്മരിക്കാന്‍ കഴിയില്ല.
ഞങ്ങള്‍ റൈഡേഴ്‌സ് ' മുബൈയോട് വിട ' പറയാന്‍ ഒരുങ്ങി ..ഞങ്ങള്‍ ഹൈദ്രാബാദ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
രാവിലെ ...ഹൈദ്രാബാദ് എത്തി ഫ്രഷായി.... മായാ കാഴ്ചകളിലേക്ക് 'ആയിരങ്ങളില്‍ ഒരാളായി ഞങ്ങളും
ചെറുതായി 'ഒന്ന് ചുറ്റിയ ന്ന് വരുത്തി തീര്‍ത്തു ഹൈദ്രാബാദ് മുഴുവനായി കാണാതെ വിട്ടു പോകുവാന്‍ മനസ് അനുവദിക്കുന്നില്ല...അവിടെ നിന്നും ഇറങ്ങി അപ്പോഴേക്കും വീട്ടില്‍ നിന്നും ഫ്രണ്ട്‌സില്‍ നിന്നും സമര്‍ദ്ദം ഏറി കൊണ്ടിരുന്നു' സ്‌നേഹിക്കുന്നവരുടെ മുന്നില്‍ കീഴടങ്ങാന്‍ മനസിനു വെമ്പല്‍ കൂടി കൊണ്ടിരുന്നു
എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗോവ ഒരു പെണ്‍കുട്ടി ആണങ്കില്‍ മുമ്പൈ ഒരു ആണ്‍കുട്ടി ആണു ഹൈദ്രാബാദ് ഒരു കൗമാര പ്രായം ആയ ബോയ് ആണു
ബാഗ്ലൂര്‍ മൈസൂര്‍ ഗൂഡല്ലൂര്‍ നാടുകാണി ചുരമിറങ്ങി മലപ്പുറംത്തിന്റെ മടിതട്ടിലേക്ക് ' ഒരു പക്ഷേ ശ്വാസം ത്തിന്റെ താളം അപ്പോഴായിരിക്കാം നേരെ ആയതു
നന്ദി രേഖപ്പെടുത്തുന്നു
പ്രിയ കൂട്ടുകാരന്‍ റാഷിദ് തയ്യിലിന്. എന്റെ സഹയാത്രികര്‍ക്ക് യാത്രയില്‍ ഞങ്ങളെ സഹായിച്ചവര്‍.ഇടക്കെപ്പോഴോ കണ്ട് മുട്ടിയ ഇനി ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത നൂറ് കണക്കിന് ആളുകള്‍ക്ക് .അതിലല്ലാം ഉപരിയായ് സര്‍വ്വശക്തനായ ദൈവത്തിനു നന്ദി പറഞ് അവസാനിപ്പിക്കുന്നു....