Latest News

ദുബായ് എനിക്ക് അമ്മ വീടുപോലെയാണ്; യാത്രാപ്രേമത്തെ കുറിച്ച് പറഞ്ഞ് നടി ശാലിൻ സോയ

Malayalilife
ദുബായ് എനിക്ക് അമ്മ വീടുപോലെയാണ്; യാത്രാപ്രേമത്തെ കുറിച്ച് പറഞ്ഞ് നടി ശാലിൻ സോയ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക്  ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ കരിയറിന് തുടക്കം കുറിച്ച ശാലിൻ അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന്  ഇതിനോടകം   തന്നെ തെളിയിക്കുകയും ചെയ്‌തിരുന്നു.  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഒാട്ടോഗ്രാഫ് പരമ്പരയിലെ  ദീപാറാണി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി മാറിയത്. എന്നാൽ ഇപ്പോൾ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലൂടെ 
തന്റെ യാത്രപ്രേമത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചുമെല്ലാം ശാലിന്‍ മനസ് തുറന്നിരിക്കുകയാണ്. 

സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്ത പേര് തനിക്കുണ്ടെന്ന് ശാലിന്‍ തുറന്നു പറയുന്നു. എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ടെന്നാണ് ശാലിന്‍ പറയുന്നത്. ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം എന്നാണ് ശാലിന്‍ ചോദിക്കുന്നത്. യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഇനിയും കുറെയേറെ യാത്രകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശാലിന്‍ പറയുന്നു.

എന്നാല്‍ യാത്രയുടെ ചിത്രങ്ങള്‍ പകര്‍ത്താനും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തനിക്ക് താല്‍പര്യമില്ലെന്നാണ് ശാലിന്‍ പറയുന്നത്. ക്യാമറയും മൊബൈലും പിടിച്ച് നടന്നാല്‍ പലതും കാണാതെയും അറിയാതെയും പോകുമെന്നാണ് ശാലിന്‍ പറയന്നത്. തനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണത്. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ പലരും പറയാറുണ്ട് ഒത്തിരി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോള്‍ തെളിവു ഉണ്ടാകില്ല നിന്റെ കയ്യില്‍ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വിഡിയോയും ഒന്നും എടുക്കില്ലല്ലോ,അവര്‍ പറയുന്നത് സത്യമാണെന്ന് ചിലപ്പോള്‍ തനിക്കും തോന്നാറുണ്ടെന്നും ശാലിന്‍ പറയുന്നു.

തന്റെ ഇഷ്ട സ്ഥലങ്ങളെക്കുറിച്ചും ശാലിന്‍ മനസ് തുറക്കന്നുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്ന് ദുബായ് ആണെന്നാണ് ശാലിന്‍ പറയുന്നത്. 'ദുബായ് എനിക്ക് അമ്മ വീടുപോലെയാണ്. ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരാറുള്ളത് കൊണ്ട് അവിടം സുപരിചിതമാണ്. ദുബായ് എക്‌സ്‌പോ കാണാനും പോയിരുന്നു. അവിടെ വന്ന ഭൂരിഭാഗം ആളുകളും മൊബൈലും പിടിച്ച് നടക്കുന്ന കാഴ്ച സത്യം പറഞ്ഞാല്‍ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. എല്ലാവര്‍ക്കും ഓരോ നിമിഷവും മൊബൈലിലും ക്യാമറയിലും പകര്‍ത്താനാണ് താല്പര്യം കൂടുതല്‍. അതുമാത്രമല്ല അത്രയും തിരക്കും ബഹളവുമുള്ള സ്ഥലങ്ങള്‍ എനിക്ക് അത്ര ഇഷ്ടവുമല്ല' എന്നാണ് ശാലിന്‍ പറയുന്നത്. താന്‍ ഈ കൊറോണക്കാലത്ത് നടത്തിയ യാത്രയെക്കുറിച്ചും ശാലിന്‍ സംസാരിക്കുന്നുണ്ട്.

കൊറോണ കാലത്തിനു മുമ്പ് ഞാന്‍ പുഷ്‌കറില്‍ പോയിരുന്നു. നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരമായ യാത്രകളില്‍ ഒന്നായിരുന്നു അതെന്നാണ് താരം പറയുന്നത്. യാത്രകളെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പുഷ്‌കര്‍ സന്ദര്‍ശിക്കണം എന്നാണ് ശാലിന്റെ അഭിപ്രായം. പരിശുദ്ധ ഭൂമിയാണ്. ഭക്തിയുടെ,പ്രാര്‍ത്ഥനയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മാന്ത്രികയിടമാണ് പുഷ്‌കര്‍ എന്നാണ് ശാലിന്‍ പറയുന്നത്. എതു മതസ്ഥരുമായികൊള്ളട്ടെ, അവരവരുടേതായ ആത്മീയ തലങ്ങളില്‍ സ്വയം മറന്നിരിക്കാം. ഒരിക്കല്‍ക്കൂടി പുഷ്‌കര്‍ സന്ദര്‍ശിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും ശാലിന്‍ പറയുന്നു. താന്‍ പിന്നേയും പിന്നേയും പോയി കണ്ട സ്ഥലം ജയ്പൂര്‍ ആണെന്നാണ് ശാലിന്‍ പറയുന്നത്.

Actress shaalin zoya words about travel experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES