സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ കരിയറിന് തുടക്കം കുറിച്ച ശാലിൻ അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്‌തിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഒാട്ടോഗ്രാഫ് പരമ്പരയിലെ ദീപാറാണി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി മാറിയത്. എന്നാൽ ഇപ്പോൾ വസ്ത്രധാരണത്തിന്റെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്ക് വിമര്‍ശനങ്ങള്‍ നേരിവേണ്ടി വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.
ഇപ്പോള്‍ ആളുകളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. അല്ലാതെ മുന്‍പ് ഉണ്ടായിരുന്നത് പോലെ, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമര്‍ശനം ഇപ്പോള്‍ അധികം കാണാറില്ലെന്നും താരം പറയുന്നു. ആരെയും കണ്ണുമടച്ച് അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സ്വന്തം താല്‍പര്യങ്ങളാണ് വസ്ത്രാധാരണത്തില്‍ പിന്തുടരുന്നതെന്നും ശാലിന്‍ വ്യക്തമാക്കി.
ചിലരൊക്കെ നന്നായി വസ്ത്രം ധരിച്ചു കാണുമ്പോള്‍ കൊള്ളാം എന്നു തോന്നാറുണ്ടെങ്കിലും ആ സ്റ്റൈല്‍ പകര്‍ത്താറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു. ദ ഡോണ്‍, വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിന്‍ ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. എൽസമ്മ എന്ന ആൺകുട്ടീ, സ്വപ്‌നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ, അരികില്‍ ഒരാള്‍.. അങ്ങനെ നീളുന്നു സിനിമകള്‍. എല്ലാം അനിയത്തി.. സുഹൃത്ത് വേഷങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും വേഷമിട്ട താരം ഒരു സംവിധായക കൂടിയാണ്.