സാമ്പത്തിക പ്രശ്‌നം ഏവരെയും അലട്ടുന്ന ഒരു പ്രധാന ഘടകമാണ്. ദൈനെദിന ജീവിതത്തില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി ദര്‍ശനം ഉത്തമമായ മാര്‍ഗമാണ്. ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പൗരാണികമായ ഈ ക്ഷേത്രം വെങ്കടതിരുമല കുന്നിലെ ഏഴാമത്തെ കൊടുമുടിയിലാണ് സ്ഥിതി ചെയ്യുന്നത്. പാരമ്പര്യ രീതിയില്‍ ദ്രാവിഡ വാസ്തു മാതൃകയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 2.2ഏക്കര്‍ വിസ്തീര്‍ണമാണ് ക്ഷേത്രത്തിന് ഉളളത്. എട്ട് അടി ഉയരമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുളളത്.
ഭക്തന്റെ അര്‍ഹതയ്ക്കനുസരിച്ച് ദേവന്‍ അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്ന് വിശ്വസം നിലനിന്ന് പോരുകയും ചെയ്യുന്നു. ആറു പൂജകളാണ് നിത്യേനെ തിരുപ്പതി വെങ്കിടേശ്വരന് ഉള്ളത്. പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, അപരാഹ്നപൂജ,സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാനമായുളള പൂജകള്‍. അതോടൊപ്പം തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവയും നടന്ന് പോരുന്നുണ്ട്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുമുണ്ഡനം ചെയ്യല്‍. ഞാനെന്ന ഭാവം ഇല്ലാതാക്കുക എന്നതാണ് ഈ തലമുമുണ്ഡനം ചെയ്യലിലൂടെ ഉദ്ദേശിക്കുന്നത്. അതോടോപ്പം കാണിക്കയര്‍പ്പിക്കുക എന്നെരു വഴിപാടും നടന്ന് പോരുന്നുണ്ട്. വ്യത്തിയുളള തുണിയില്‍ കെട്ടിവേണം ഭഗവാന് കാണിക്കയര്‍പ്പിക്കേണ്ടത്. ശനിദോഷം ശമിപ്പിക്കുന്നതോടൊപ്പം ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവര്‍ തിരുപ്പതി ദര്‍ശനത്തിലൂടെ ശാന്തി കൈവരിക്കാനുമാകും. നിരവധി ചുരുളഴിയാത്ത രഹസ്യങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കാറുമുണ്ട്. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ വെങ്കടേശ്വരന്റെ പ്രതിഷ്ഠ മദ്ധ്യഭാഗത്താണുള്ളതെന്ന് നമുക്ക് തോന്നുമെങ്കിലും സാങ്കേതികമായി പ്രതിഷ്ഠ മധ്യഭാഗത്തായല്ല കാണപ്പെടുന്നത്. ശ്രീകോവിലിന്റെ വലത്തേയറ്റത്തായാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരുപ്പതി ദര്‍ശനത്തിനായി നിരവധി പേരാണ് എത്താറുളളത്. ഇവിടേക്ക് പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നെല്ലാം ബസ് സര്‍വീസുകള്‍ ലഭ്യവുമാണ്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ തിരുപ്പതിയിലേക്ക് പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരുപ്പതിയില്‍ നിന്നും തിരുമലയിലേക്കും ബസ് സര്‍വീസ് സുലഭമാണ്. യാത്രക്കാര്‍ക്കായി എല്ലാ രണ്ട് മിനിറ്റ് ഇടവിട്ടും ബസ് സൗകര്യം ലഭ്യവുമാണ്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തിരുപ്പതി റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം തിരുമലയിലേക്കുള്ള ബസില്‍ കയറണം. അതേസമയം ഫ്ളൈറ്റില്‍ വരുന്നവര്‍ തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങാനും സാധിക്കും. ഇവിടെ നിന്ന് തിരുപ്പതിയിലേക്ക് 16 കിലോമീറ്ററും വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് 39 കിലോമീറ്ററും യാത്ര ചെയ്യാനുണ്ട്.