Latest News

കല്യാണത്തണ്ട് മലയിലേക്ക് ഒരു യാത്ര

Malayalilife
topbanner
 കല്യാണത്തണ്ട് മലയിലേക്ക് ഒരു യാത്ര

യാത്രകൾ ഏവർക്കും ഉല്ലാസവും ഉത്സാഹവും പ്രധാനം ചെയ്യും. അത്തരത്തിൽ യാത്ര ചെയ്യാൻ പറ്റിയ ഒരിടമാണ് കല്യാണത്തണ്ട് മല. 
 പച്ചപ്പരവതാനി കണക്കെയുള്ള പുൽമേടുകളും  വിശ്രമിക്കാൻ ഉണ്ടാകുന്ന വിധത്തിലുള്ള ഒരു ഇടവും കൂടിയാണ് കല്യാണത്തണ്ട് മല. 
കല്യാണത്തണ്ട് മലനിരകൾ  നിർമലാസിറ്റി, വെള്ളയാംകുടി എന്നിവിടങ്ങളിലെ  സന്ദർശകരുടെ പ്രിയ ഇടം കൂടിയാണ്.  പാറപ്പുറങ്ങളിലും പുൽമേടുകളിലും മണിക്കൂറുകളോളം കുടുംബസമേതം എത്തി ചെലവഴിച്ചാണ് ആളുകൾ മടങ്ങുന്നത്. എന്നാൽ  കട്ടപ്പന നഗരസഭ വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അവഗണിക്കുന്നതായി ആക്ഷേപമുണ്ട്. 

സഞ്ചാരികൾക്ക് ഇവിടെ ഏറെ പ്രിയം നൽകുന്നത് അടിത്തട്ടിലെ ഘോരവനങ്ങളും ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകളും ചെറുദ്വീപുകളും  പ്രിയപ്പെട്ടതാണ്. ഇവിടെ  മുഖമുയർത്തി കൊണ്ട് ചെറുതും വലുതുമായ നിരവധി ദ്വീപുകളാണ് നിൽക്കുന്നത്. ജലസംഭരണിയിൽ ജലനിരപ്പ് താഴുമ്പോൾ ഇവ വലുതാകുകയും പുതിയ ദ്വീപുകൾ പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് മറ്റൊരു മുഖ്യാകര്ഷണം കൂടിയാണ്.  വീണ്ടും പൂർവസ്ഥിതിയിൽ  കാലവർഷത്തിൽ ജലനിരപ്പുയരുന്നതോടെ എത്തുന്നത്. നിർമലാസിറ്റിയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിനോദ സഞ്ചാരികൾക്ക് ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്.  നീലക്കുറിഞ്ഞി പോലെ കുന്തിയാനസ് ഫെസിലസ് എന്ന കുറിഞ്ഞി പൂത്തതും യാത്രക്കാരെ ഇവിടേക്ക് എത്തിക്കുകയും ചെയ്തു. 

 വെള്ളയാംകുടിയിലേക്കുള്ള യാത്രയും നിർമലാസിറ്റിൽ നിന്നുള്ള സമാന്തര പാതയിലൂടെ ഏറെ ആസ്വാദ്യകരമാണ്. കട്ടപ്പന നഗരത്തിന്റെ വിദൂര ദൃശ്യവും ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രവും ഇവിടെ നിന്നു ജലാശയക്കാഴ്ചകൾക്ക് പുറമേ  കാണാം.  കല്യാണത്തണ്ടിൽ പുരാതന ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

Read more topics: # A trip to,# kalyanathand mala
A trip to kalyanathand mala

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES