Latest News

ഷവോമി മിക്‌സ് ഫോള്‍ഡ് 4 വിപണിയിലെത്തി

Malayalilife
 ഷവോമി മിക്‌സ് ഫോള്‍ഡ് 4 വിപണിയിലെത്തി

വോമി മിക്‌സ് ഫോള്‍ഡ് 4 പുറത്തിറങ്ങി. ക്ലാംഷെല് മോഡലില്‍ മിക്‌സ് ഫ്‌ളിപ്പ് കമ്പനിയുടെ ആദ്യ ഫ്‌ളിപ്പ് സ്മാര്ട്‌ഫോണ് ആണ് ഷവോമി മിക്‌സ് ഫോള്‍ഡ് 4. ചൈനീസ് വിപണിയിലാണ് ഫോണുകള് ഇറക്കിയിരിക്കുന്നത്. 6.56 ഇഞ്ച് എക്‌സ്റ്റേണല് ഡിസ്‌പ്ലേയും 7.98 ഇഞ്ച് ഇന്റേണല് ഡിസ്‌പ്ലേയുമാണ് ഇതിന്.

രണ്ട് സ്‌ക്രീനുകള്ക്കും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുണ്ട്. 20 ഹെര്ട്‌സ് വരെ ഡൈനാമിക് റിഫ്രഷ് റേറ്റുമുണ്ട്. സ്‌നാപ്ഡ്രാഗണ് 8 ജെന് 3 പ്രൊസസര് ചിപ്പിലാണ് ഫോണിന്റെ പ്രവര്ത്തനം. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ആന്‌ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഹൈപ്പര് ഒഎസ് ആണ്.

50 എംപി പ്രൈമറി ക്യാമറ, 50 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി പെരിസ്‌കോപ്പ് ക്യാമറ, 12 എംപി അള്ട്രാവൈഡ് ക്യാമറ എന്നിവയുണ്ട്. കവര് ക്യാമറയായി 16 എംപി സ്‌ക്രീനിനോടൊപ്പം സെല്‍സറും സ്‌ക്രീനിനോട് അറ്റാച്ച് ചെയ്ത് 16 എംപിയുടെ തന്നെ മറ്റൊരു കാമറയും ഉണ്ട്. 67 വാട്ട് വയേര്‍ഡ് ചാര്‍ജിം?ഗും 57 വാട്ട് വയര്‍ലെസ് ചാര്‍ജിം?ഗ് സൗകര്യവും ഈ ഫോണിന്റെ പ്രത്യേകതയാണ്. നീല,വെള്ള,കറുപ്പ് എന്നീ നിറങ്ങളിലാണ് ഷവോമി മിക്‌സ് ഫോള്‍ഡ് 4 ലഭ്യമാകുക.

xiaomi mix fold 4

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES