വീണ്ടുമൊരു പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്

Malayalilife
topbanner
വീണ്ടുമൊരു പുത്തൻ  ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്

വീണ്ടുമൊരു പുത്തൻ  ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്.  പുതുതായി അവതരിപ്പിക്കാന്‍ വാട്‌സ്‌ആപ്പ് ഓരോ ചാറ്റിലും വ്യത്യസ്ത വാള്‍പേപ്പറുകള്‍ ഇഷ്ടാനുസരണം സെറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് തയ്യാറെടുക്കുന്നത്.  ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആന്‍ഡ്രോയിഡിന്റെ 2.20.200.11 ബീറ്റ അപ്ഡേറ്റിലാണ്. ഈ ഓപ്ഷന്‍ വാള്‍പേപ്പര്‍ സെറ്റിങ്‌സ് മെനുവിലാണ്  ലഭ്യമാവുക.

 നിലവിലെ ചാറ്റിനായോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായോ ഒരു ഉപയോക്താവ് പുതിയ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്ബോള്‍  വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനായി ഇതില്‍ ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.  വ്യത്യസ്തമായി സെറ്റ് ചെയ്യുകയോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായുള്ള വാള്‍പേപ്പര്‍ നിലവിലുള്ള ഫീച്ചര്‍ പോലെ അതോടൊപ്പം തന്നെ ഓരോ ചാറ്റിലുമുള്ള വാള്‍പേപ്പറുകള്‍ തിരഞ്ഞെടുക്കുവാനും സാധിക്കും.

പ്ലെയിന്‍ വാള്‍പേപ്പറുകളും വാള്‍പേപ്പറില്‍ ചിത്രങ്ങളോ ഡൂഡിലോ നല്‍കുന്നത് ഇഷ്ടമല്ലാത്ത ആളുകള്‍ക്കായി  നല്‍കുന്നുണ്ട്.  ഇതിലൂടെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ എങ്ങനെ കാണണം എന്ന് തീരുമാനിക്കാനുള്ള എല്ലാ സംവിധാനങ്ങളും ലഭിക്കും.  അധികം വൈകാതെ തന്നെ എല്ലാവര്ക്കും നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ ലഭ്യമാകും.
 

Read more topics: # whatsup new feature
whatsup new feature

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES