Latest News

ടിക് ടോക് മ്യൂസിക്' വരുന്നു

Malayalilife
ടിക് ടോക് മ്യൂസിക്' വരുന്നു

ടിക് ടോക്കിന്‍റെ മാതൃ കമ്ബനിയായ ബൈറ്റ്ഡാന്‍സ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.  ഉപഭോക്താക്കള്‍ക്കളെ ഈ ആപ്പ് പുതിയ പാട്ടുകള്‍ കണ്ടെത്താനും ആസ്വദിക്കാനും സഹായിക്കും. പുതിയ ആപ്ലിക്കേഷനെ ടിക് ടോക് മ്യൂസിക് എന്ന് യുഎസ് പേറ്റന്‍റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് ഇഷ്യൂ ചെയ്ത ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷന്‍ അനുസരിച്ച്‌,  വിളിക്കും. ആപ്പ് എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല.

 ഹ്രസ്വ വീഡിയോകള്‍ക്കൊപ്പം ഗാനങ്ങള്‍ക്കും കമ്ബനിയുടെ ഫ്ലാഗ്ഷിപ്പ് സേവനമായ ടിക് ടോക്കിന്‍റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രാധാന്യമുണ്ട്.  ടിക് ടോക്കിന് വേണ്ടിയുള്ള പാട്ടുകള്‍ ഒരു മ്യൂസിക് സ്ട്രീമിങ് സേവനം സ്വന്തമായുണ്ടെങ്കില്‍ നേരിട്ട് തന്നെ എത്തിക്കാനാവും.

 ഈ സേവനം സ്പോട്ടിഫൈ, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങളുമായി മത്സരിക്കും. ബൈറ്റ്ഡാന്‍സിന് റെസോ എന്ന പേരില്‍ ഒരു മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനുണ്ട്.  റെസോ ആപ്പ് ഇപ്പോഴും ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ലഭ്യമാണ്.
 

Read more topics: # tik tok music,# come back
tik tok music come back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES