താനും ആഴ്ച്ചകള്‍ കൊണ്ട് ഉപഭോക്താക്കളുടെ പ്രിയ ആപ്പായി മാറിയ ടിക്ക് ടോക്ക് ഇപ്പോള്‍ ഒരുങ്ങുന്നത് സ്മാര്‍ട്ട് ഫോണ്‍ വില്പന വഴി ഇന്ത്യന്‍ വിപണി കീഴടക്കാനാണ്. ഇത് സംബന്ധിച്ച് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് അറിയിപ്പിറക്കി ആഴ്ച്ചകള്‍ക്കകകമാണ് വൈകാതെ വന്നെ സ്റ്റോറുകളില്‍ ടിക്ക് ടോക്ക് ഫോണ്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡാറ്റാ സെന്ററിനായി 100 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതിന് പിന്നാലെ സ്മാര്‍ട്ട് ഫോണ്‍ കൂടി രംഗത്തിറക്കുന്നതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവും ആപ്പ് ഭീമനുണ്ട്.
നിലവില്‍ തങ്ങള്‍ സര്‍ക്കാരില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ് ഒന്നാമത്തേത്. 2022ഓടെ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 829 മില്യണാകുമെന്നുമാണ് ഇപ്പോള്‍ കണക്കുകള്‍ പുറത്ത് വരുന്നത്. ഇതില്‍ മുഖ്യ പങ്ക് തങ്ങള്‍ക്കായിരിക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. സ്വന്തം ആപ്പുകളെല്ലാം മികച്ച രീതിയില്‍ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും പുതിയ ഫോണ്‍ ഇവര്‍ വിപണിയില്‍ എത്തിക്കുക. യുവാക്കളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ചൈനീസ് ടെക്‌നോളജി കമ്പനിയായ സ്മാര്‍ടിസാന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നത്. ഇവരുടെ ആപ്പുകള്‍ നിലവില്‍ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഇവയ്ക്കായി പുതിയ ഫോണുകള്‍ ജനങ്ങള്‍ സ്വീകരിക്കുമൊ എന്ന കാര്യം സംശയമാണ്. മൊബൈല്‍ വാര്‍ത്ത അപ്ലിക്കേഷനായ ന്യൂസ് റിപ്പബ്ലിക്, വീഡിയോ ആപ്പായ ടോപ് ബസ് തുടങ്ങിയവയാണ് ടിക് ടോക് കമ്പനിക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടികൊടുത്ത മറ്റ് ആപ്പുകള്‍.