Latest News

ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 35.52 കോടി

Malayalilife
ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 35.52 കോടി


മുന്‍നിര ടെലിക്കോം കബനിയായ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 35.52 കോടിയായി മാറിയിരിക്കുന്നു. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം (വയര്‍ലെസ് പ്ലസ് വയര്‍ലൈന്‍) 119.24 കോടിയാണ്. എയര്‍ടെല്ലിന്റെ ആകെ വരിക്കാര്‍ 32.55 കോടിയാണ്. വോഡഫോണ്‍ ഐഡിയ മൊത്തം വരിക്കാര്‍ 37.24 കോടിയാണ്. സെപ്റ്റംബര്‍ മാസത്തില്‍ ബിഎസ്എന്‍എല്ലിന് നേടാനായത് 7.37 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എന്‍എല്ലിന്റെ മൊത്തം വരിക്കാര്‍ 11.69 കോടിയായി.

വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത് ജിയോയും ബിഎസ്എന്‍എലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള വോഡഫോണ്‍ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 25.76 ലക്ഷം വരിക്കാരെയാണ്. ഭാര്‍തി എയര്‍ടെല്ലിന് 23.84 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. രണ്ടു മുന്‍നിര കമ്പനികള്‍ക്കുമായി 49 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. 

ഐഡിയവോഡഫോണ്‍, എയര്‍ടെല്‍, എംടിഎന്‍എല്‍ തുടങ്ങി കമ്പനികള്‍ക്കാണ് വന്‍ തിരിച്ചടി നേരിട്ടത്. അതേസമയം, സെപ്റ്റംബറില്‍ ജിയോയ്ക്ക് ലഭിച്ചത് 69.83 ലക്ഷം അധിക വരിക്കാരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 49 ലക്ഷം വരിക്കാരെയുമാണ്.
കോടികളുടെ കടക്കെണിയില്‍ തുടരുന്ന ടെലികോം കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് വരിക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിലേക്ക് കോടികള്‍ കുടിശ്ശിക തീര്‍ക്കാനുള്ള കമ്പനികള്‍ക്ക് ഓരോ മാസവും ലക്ഷക്കണക്കിന് വരിക്കാരെയാണ് നഷ്ടപ്പെടുന്നത്. ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ ചില മുന്‍നിര ടെലികോം കമ്പനികള്‍ പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ജിയോയ്ക്ക് ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. എന്നാല്‍ മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 6 പൈസ ഈടാക്കാനുളള ജിയോയുടെ തീരുമാനത്തിനെതിരെ വരിക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വരും റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചേക്കും. എങ്കിലും ജിയോയ്ക്ക് ഓഗസ്റ്റില്‍ ലഭിച്ച മുന്നേറ്റം സെപ്റ്റംബറില്‍ നേടാന്‍ സാധിച്ചിട്ടില്ല.
 

Read more topics: # telcom combany ,# jio bsnl
telcom combany jio bsnl,

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES