ഷവോമി ആരാധകര്‍ കാത്തിരുന്ന റെഡ്മി നോട്ട് 6 പ്രോ ഈ മാസം 22ന് ഇന്ത്യന്‍ വിപണിയിലെത്തും. ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 6 പ്രോ. ഈ മാസം 23ന് 12 മുതല്‍ ഫോണിന്റെ വില്‍പ്പനയാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഫോണിന്റെ വിലയും ഏതു സൈറ്റ് മുഖേനയാണ് വില്‍പനയെന്നതും അറിയിച്ചിട്ടില്ല. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, 4000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ ഫോണിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തായ്ലന്‍ഡ് വിപണിയില്‍ റെഡ്മി നോട്ട് 6 പ്രോ എത്തിക്കഴിഞ്ഞു. തായ്ലന്‍ഡില്‍ 6990 തായ് ബാട്ട് ആണ് വില. ഏതാണ്ട് 15,000 ഇന്ത്യന്‍ രൂപ. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ റെഡ്മി നോട്ട് 6 പ്രോയിന്റെ വില 14,999 രൂപ ആകാനാണ് സാധ്യത. രണ്ട് സ്റ്റോറേജ് ഓപ്ഷനില്‍ എത്തുന്ന ഫോണുകള്‍ക്കളുടെ വില 20,000 രൂപയില്‍ കവിയാന്‍ സാധ്യതയില്ല.
6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ, ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസ്സര്‍, 4ജിബി, 6ജിബി റാം, 64ജിബി, 256ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 6 പ്രോ എത്തുന്നത്. 4,000 എംഎഎച്ച് ബാറ്ററി, 12എംപി+5എംപി പിന്‍ ക്യാമറ ള/1.9 അപര്‍ച്ചറും ഉണ്ട്. 20എംപി+2എംപി മുന്‍ ക്യാമറയും ഉണ്ട്. എംഐയുഐ 10, ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ് റെഡ്മി നോട്ട് 6 പ്രോവിന് കരുത്തേകുന്നത്.