24 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമായി ഹോണര്‍ 10 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയില്‍ കഴിഞഞ നവംബറില്‍ പുറത്തിറക്കിയ ഫോണ്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഫ്ളിപ്കാര്‍ട്ടിലും ഹോണറിന്റെ ഓണ്‍ലൈന്‍ സ്റ്റോറായ ഹായ്ഹോണര്‍ ഇന്ത്യ സ്റ്റോറിലും ഹോണര്‍ 10 ലൈറ്റ് വാങ്ങാം.
13,999 രൂപ മുതലാണ് വിപണി വില ആരംഭിക്കുന്നത്. രണ്ട് റാം വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറങ്ങിയത്. 4/64 ജി.ബി റാം, 6/64 ജി.ബി എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 4 ജി.ബി റാമുള്ള ബേസ് വേരിയന്റിന് 13,999 രൂപയാണ് വില.6 ജി.ബി റാമുള്ള വേരിയന്റിന് 17,999 രൂപയുമാണ്
മിഡ്നൈറ്റ് ബ്ലാക്ക്, സഫൈര്‍ ബ്ലൂ, സ്‌കൈ ബ്ലൂ എന്നീ നിറഭേദങ്ങളിലാണ് ഫോണ്‍ ലഭിക്കുക. സ്‌കൈ ബ്ലൂ നിറത്തിലുള്ള മോഡല്‍ ഗ്രേഡിയന്റ് ഫിനിഷിംഗോടു കൂടിയതാണ്.
ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പിന്നില്‍ ഉള്ളത്. 13എംപിയാണ് ഫോണിന്റെ പ്രൈമറി ലൈന്‍സ്. 2എംപിയാണ് സെക്കന്ററി ലെന്‍സ്. ഫോണിന് മുന്നില്‍ 24 എംപി എഐ സെല്‍ഫി ക്യാമറയുണ്ട്. ഫോണിന്റെ ഗ്രാഫിക്ക് പ്രോസ്സസര്‍ യൂണിറ്റായ ടര്‍ബോ 2.0 മികച്ച പ്രകടനം നല്‍കും എന്നാണ് കമ്പനി പറയുന്നത്.