മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമാണ് എം ജയചന്ദ്രന്‍. രണ്ടായിരത്തിന്റെ തുടക്കം മുതല്‍ മികച്ച ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം നമുക്ക് മുന്‍പില്‍ എത്തിച്ചിരുന്നു. ഇതില്‍ പലതും വമ്പന്‍ ഹിറ്റായിരുന്നു താനും. ഇപ്പോഴിതാ എം ജയചന്ദ്രനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് തന്റെ ചാനലിലൂടെ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ആലപ്പി അഷ്റഫിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
പതിനൊന്ന് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും ഉള്‍പ്പെടെ ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയ സംഗീത സംവിധായകാന്‍ എം ജയചന്ദ്രന്‍. ഇത്രയധികം പുരസ്‌കാരങ്ങള്‍ നേടിയെടുത്തിട്ടുള്ള ഒരു സംഗീത സംവിധായകനും മലയാളത്തില്‍ ഇല്ല. അദ്ദേഹത്തിന്റെ കഴിവിനും അര്‍പ്പണ മനോഭാവത്തിനും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയ്ക്കും ഒക്കെ ലഭിച്ച അംഗീകാരമാണ്, ഇത്രയധികം കഴിവുള്ള ഒരു സംഗീത സംവിധായകന് മലയാളം നല്‍കിയത് ആവട്ടെ കൊറേയെറെ ശത്രുക്കളും.
ശത്രുക്കളെ അതിജീവിച്ച സംഗീത സംവിധായകന്‍ എന്ന വിളിപ്പേരും ജയചന്ദ്രന് സ്വന്തം. അദ്ദേഹത്തിന്റെ?ഗാനങ്ങള്‍ ആലപിച്ച?ഗായകരില്‍ പന്ത്രണ്ട് പേര്‍ക്ക് പതിനാല് തവണയാണ് മികച്ച?ഗായകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്. വരികളിലും ആലാപനത്തിലും പെര്‍ഫെക്ഷന്‍ കാത്ത് സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ശ്രേയ ഘോഷല്‍ എന്ന നോര്‍ത്ത് ഇന്ത്യന്‍?ഗായികയെ മലയാളം പഠിപ്പിച്ച് ആ സ്വരമാധുരി മലയാളികള്‍ക്ക് പകര്‍ന്ന് നല്‍കിയതും ജയചന്ദ്രനാണ്.
ശ്രേയ ഘോഷാലിനെ മലയാളത്തിലേക്ക് ഇറക്കുമതി ചെയ്തുവെന്ന് പറഞ്ഞ് പല?ഗായികമാരും ജയചന്ദ്രന് നേരെ പടവാള്‍ ഓങ്ങിയിട്ടുണ്ട്. അതിന്റെ പേരില്‍ ഒരുപാട് അധിക്ഷേപങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ മലയാളത്തിലേക്ക് ശ്രേയ ഘോഷാലിനെ ആദ്യമായി കൊണ്ടുവന്നത് അല്‍ഫോണ്‍സ് ജോസഫായിരുന്നു. എന്നാല്‍, മലയാള സം?ഗീത ശാഖയില്‍ ശ്രേയയെ അടയാളപ്പെടുത്തിയത് എം ജയചന്ദ്രന്റെ?ഗാനങ്ങളാണെന്ന് നിസംശയം പറയാം.
നോട്ടം എന്ന സിനിമയില്‍ പി ജയചന്ദ്രനെ കൊണ്ട് ഒരു?ഗാനം എം ജയചന്ദ്രന്‍ പാടിപ്പിച്ചിരുന്നു. എന്നാല്‍ ആ പാട്ട് പിന്നീട് സിനിമയില്‍ നിന്നും ഒഴിവാക്കി. താന്‍ പറഞ്ഞ പ്രകാരം ജയേട്ടന്‍ പാടിയില്ല. അദ്ദേഹം സ്വന്തം ഇഷ്ട പ്രകാരമാണ് പാടിയതെന്നും മാറ്റി പാടിത്തരാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്നും പറഞ്ഞു എന്നാണ് കാരണമായി എം ജയചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് സംസ്ഥാന അവാര്‍ഡ് കിട്ടിയതോടെ പി ജയചന്ദ്രന്‍ പിന്നീട് പത്രസമ്മേളനം നടത്തി പ്രതിഷേധിച്ചു. പാട്ട് മാറ്റിയത് തന്നെ അറിയിച്ചില്ലെന്നാണ് പി ജയചന്ദ്രന്‍ ആരോപിച്ചത്.
മറ്റൊരു ആക്ഷേപം ജയചന്ദ്രന് എതിരെ ഉയര്‍ന്നത് തുടക്കം മുതല്‍ അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കി വന്നിരുന്ന?ഗായിക ചിത്രയുടെ ഭര്‍ത്താവ് വിജയശങ്കറുമായി ബന്ധപ്പെടുത്തിയായിരുന്നു. വിജയശങ്കറുമായി ജയചന്ദ്രന്‍ പിണങ്ങി പിരിഞ്ഞത് എതിരാളികള്‍ക്ക് പുതിയ കഥകള്‍ മെനയാന്‍ സഹായമായി. അഹങ്കാരത്തിന്റെ ആള്‍രൂപം, കാപട്യത്തിന്റെ തമ്പുരാന്‍ എന്നൊക്കെയാണ് അദ്ദേഹത്തെ അന്ന് എതിരാളികള്‍ വിശേഷിപ്പിച്ചത്.
എന്റെ നാട്ടില്‍ വച്ച് നടന്ന ബിആര്‍ പ്രസാദ് അനുസ്മരണ ചടങ്ങില്‍ വെച്ച് രാജീവ് ആലുങ്കല്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ബിആര്‍ പ്രസാദ് എന്ന കലാകാരനെ ഇല്ലാതാക്കിയത് എം ജയചന്ദ്രനാണ് എന്നായിരുന്നു അത്. ഇരുപതോളം പടങ്ങളില്‍ നിന്ന് ബിആര്‍ പ്രസാദിനേയും പന്ത്രണ്ടോളം പടങ്ങളില്‍ നിന്ന് വയലാര്‍ ശരത്ചന്ദ്രനേയും ജയചന്ദ്രന്‍ ഒഴിവാക്കി എന്നാണ് രാജീവ് അന്ന് ആരോപിച്ചത്. എന്നാല്‍ അതൊക്കെയും ജയചന്ദ്രന്‍ തള്ളിക്കളഞ്ഞിരുന്നു.
തന്നെ ഒറ്റപ്പെടുത്താന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജയചന്ദ്രന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയി അദ്ദേഹം പോവുന്നുണ്ട്. അവിടെയൊക്കെയും നിഷ്പക്ഷവും കുട്ടികളെ വേദനിപ്പിക്കാതെയും യാതൊരു പക്ഷപാതവുമില്ലാതെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ് ജയചന്ദ്രനെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.