Latest News

ഗാലക്‌സി എം സീരീസില്‍പ്പെട്ട എം21 അവതരിപ്പിക്കാന്‍ സാംസങ് ഒരുങ്ങുന്നു

Malayalilife
 ഗാലക്‌സി എം സീരീസില്‍പ്പെട്ട എം21 അവതരിപ്പിക്കാന്‍ സാംസങ് ഒരുങ്ങുന്നു

സാംസങ് ഗാലക്‌സി എം സീരീസില്‍പ്പെട്ട എം21 അവതരിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു. വിപണിയില്‍ മാര്‍ച്ച് 16ന് ഫോണ്‍ എത്തുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.  ഗാലക്‌സി എം21ന്റെ പ്രധാന സവിശേഷതയായി മാറുന്നത് 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ മൂന്ന് പിന്‍ ക്യാമറകളാണ്. 20 മെഗാപിക്‌സല്‍ സെന്‍സറോടുകൂടിയ ഒരൊറ്റ ലെന്‍സ് മുന്‍വശത്ത് സെല്‍ഫികള്‍ക്കായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ ഫോണ്‍ എത്തുന്നത് സാംസങ് ഗാലക്‌സി ഗാലക്‌സി എം 31 നേക്കാള്‍ വിലക്കുറവിലായിരിക്കും എന്ന പ്രത്യേകതയും നിലനില്‍ക്കുന്നുണ്ട്.

15,999 രൂപയായില്‍ നിന്നുമായിരിക്കും ഫോണുകളുടെ വില ആരംഭിക്കുക എന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്. അമോലെഡ് പാനലിനൊപ്പം 6.4 ഇഞ്ച് ഡിസ്‌പ്ലേ കൊണ്ടുവരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.  ഇതില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എക്‌സിനോസ് 9611 ഒക്ടാ കോര്‍ പ്രോസസര്‍ നല്‍കുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്. 6000 എംഎഎച്ച് ബാറ്ററിയും ഇതോടൊപ്പം ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
 

samsung galaxy new smart phone will launch soon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES