ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനും സംവിധായകനും ഒക്കെയാണ് ആര്യന്‍ രമണി ഗിരിജാവല്ലഭനാണ്
ആര്യന്‍ സംവിധാനം ചെയ്ത 'ബേണ്‍ മൈ ബോഡി' എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൂര്‍ണമെന്റ്, പ്രണയം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ആര്യന്‍ നിവിന്‍ പൊളിയെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആര്യ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പാണ് ചര്‍ച്ചക്ക് കാരണം.
കുറിപ്പ് ഇങ്ങനെയാണ്:
'മക്കള്‍ എന്നത് വലിയ ഉത്തരവാദിത്തമാണ്. മക്കളില്ല എന്ന് വിഷമിച്ച് ഒരുപാട് ട്രീറ്റ്‌മെന്റ് ചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കാണാറുണ്ട്. ഞാന്‍ അവരോട് ചോദിക്കും നിങ്ങള്‍ക്ക് ഇഷ്ടമായിട്ട് തന്നെ ആണോ ഈ സൈഡ് ഇഫക്ടുകള്‍ ഉള്ള ഇന്‍ജെക്ഷന്‍ സൈക്കിള്‍സ് എടുക്കുന്നത്? ഭീമമായ ചിലവുകള്‍ വേറെ. ചിലവര്‍ അത് തിരഞ്ഞെടുത്തതാണ്, അതിനെ ബഹുമാനിക്കുന്നു. ഇതില്‍ ചിലവര്‍ പറയും വീട്ടുകാര്‍ക്ക് - ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് വേണ്ടി ആണ് ഈ ട്രീറ്റ്‌മെന്റ് എടുക്കലും മറ്റും. ഇനി ട്രീറ്റ്‌മെന്റിന്റെ കാര്യം അവിടെ നിക്കട്ടെ ഒരു പ്രശ്‌നവും ഇല്ല സ്വാഭാവികരീതിയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവാം എന്നിരിക്കെ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ട എന്ന് പാര്‍ട്‌ണേഴ്‌സ് തീരുമാനിച്ചാല്‍ ''കുഞ്ഞുങ്ങള്‍ വേണ്ട'' എന്ന ആ ചോയിസ് നമ്മുടെ നാട്ടില്‍ എത്രെ പേര്‍ക്ക് എടുക്കാന്‍ സാധിക്കും ? ഓഹ് നിനക്ക് മക്കള്‍ ഉണ്ടല്ലോ എന്നിട്ടാണോ നിന്റെ ഈ വാചകമടി എന്ന് തോന്നുന്നവരോടു - ഇത് ഞങ്ങളുടെ ചോയിസ് ആണ്. അത് പോലെ തന്നെ വേണ്ട എന്ന ഒരു കപ്പിള്‍ തീരുമാനിച്ചാല്‍ അതിനെയും അംഗീകരിക്കാന്‍ ഉള്ള മനസ്സ് നമ്മുടെ സമൂഹത്തിന് ഉണ്ടാകണം'.- എന്നാണ് ആര്യന്‍ കുറിച്ചത്.
ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. കൂടുതല്‍ അഭിപ്രായത്തോടെ യോജിച് കൊണ്ടള്ള അനുഭവങ്ങളാണ് പങ്ക് വക്കുന്നത്.