രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ജിയോ ബ്രൗസര്‍ ആപ്പ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ജിയോ ബ്രൗസര്‍ ആപ്പ് ആന്‍ഡ്രോയ്ഡില്‍ മാത്രമേ ലഭിക്കൂ. ആപ്പ് ഉപയോഗിക്കാന്‍ ജിയോ കണക്ഷന്‍ ആവശ്യമില്ല.
ജിയോ കണക്ഷന്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ജിയോ ബ്രൗസര്‍ ആപ്പ് ആസ്വദിക്കാനാകും. ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ബംഗാളി എന്നീ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ജിയോ ബ്രൗസര്‍ ഉപയോഗിക്കാനാകും. ഉപയോക്താക്കള്‍ക്ക് പ്രാദേശിക വാര്‍ത്താ വിഭാഗം തിരഞ്ഞെടുത്ത് ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അപ്പപ്പോള്‍ അറിയാനാകും.
ഇതിനോടകം ജിയോ ബ്രൗസര്‍ ആപ്പ് 10 ലക്ഷം ഡൗണ്‍ലോഡ് പിന്നിട്ട് കഴിഞ്ഞു. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 5. ഇന്ത്യന്‍ ഉപഭോക്താക്കളെ മനസ്സില്‍ കണ്ട് വികസിപ്പിച്ച ആദ്യ ഇന്ത്യന്‍ ബ്രൗസറാണ് ജിയോ ബ്രൗസറെന്ന് റിലയന്‍സ് അവകാശപ്പെടുന്നു.