Latest News

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന രംഗത്തേക്ക് കടക്കാനൊരുങ്ങി ജിയോ

Malayalilife
സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന രംഗത്തേക്ക് കടക്കാനൊരുങ്ങി ജിയോ

സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവന രംഗത്തേക്ക് കടക്കാനൊരുങ്ങിയ റിലയൻസ് ഇൻഡസ്ട്രീഡ് ലിമിറ്റഡ്. റിലയൻസിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡും ലക്‌സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സാറ്റലൈറ്റ് കണക്ടിവിറ്റി സൊലൂഷൻസ് കമ്പനിയായ എസ്ഇഎസും ചേർന്നാണ് സാറ്റ്‌ലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ജനങ്ങളിലേക്കെത്തിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സംയുക്ത സംരംഭമായ ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡിന്റെ 51 ശതമാനം പങ്കാളിത്തം ജിയോയ്ക്കും 49 ശതമാനം പങ്കാളിത്തം എസ്ഇഎസിനുമായിരിക്കും.
ഏവർക്കും ഉതകുന്ന നിരക്കിൽ രാജ്യത്ത് ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ സ്‌പേസ് ടെക്‌നോളജി പ്രവർത്തിക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എസ്ഇഎസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുക. 100 ജിബിപിഎസ് വരെ വേഗമുള്ള ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതർ അറിയിച്ചു. ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ഇഎസിന് നിലവിൽ 70ലേറെ ഉപഗ്രഹങ്ങളുണ്ട്.

നിലവിൽ ഇന്ത്യയിൽ എസ്ഇഎസിന്റെ സേവനം ഉപയോഗിക്കുന്ന എയറനോട്ടിക്കൽ, മാരിടൈം ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് കൂടി സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കാനാണ് സംയുക്ത സംരംഭം ഒരുങ്ങുന്നത്. ഇതിനായി എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഉടൻ രാജ്യത്ത് ഒരുക്കും. ഏകദേശം 100 ദശലക്ഷം ഡോളറാണ് പുതിയ സംരംഭത്തിന്റെ ആകെ മൂല്യം.

jio in satellite based broadband service

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES