സ്വന്തം വാർത്താ വെബ്സൈറ്റ് ആസ്ട്രേലിയയിൽ ലോഞ്ച് ചെയ്യാനൊരുങ്ങി ഗൂഗിൾ. ഈ സംഭവം ഗൂഗിളിന് വാർത്തകളും ലേഖനങ്ങളും നൽകുന്നതിന് കരാർ ഒപ്പിട്ട പ്രാദേശിക മാദ്ധ്യമം തന്നെയാണ് റിപ്പോർട്ട് ചെയ്തത്. ആസ്ട്രേലിയയിൽ നിയമ പോരാട്ടം ഉള്ളടക്കത്തിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് തുടരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ സ്വന്തം ന്യൂസ് വെബ് സൈറ്റുമായി മുന്നോട്ടുവരുന്നത്.
ഗൂഗിൾ തന്നെ ഫെബ്രുവരിയിൽ ന്യൂസ് ഷോകേസ് ഉത്പന്നം ലോഞ്ച് ചെയ്യാനുള്ള ചർച്ചകൾ പുനഃരാരംഭിക്കാൻ സമീപിച്ചതായി' ദ കോൺവർസേഷൻ എന്ന ന്യൂസ് സൈറ്റിന്റെ എഡിറ്റർ മിഷ കെച്ചൽ അറിയിച്ചിട്ടുണ്ട്. , കഴിഞ്ഞ വർഷം ജൂണിൽ തന്നെ ഉള്ളടക്കത്തിനായി ദ കോൺവർസേഷൻ ഉൾപ്പെടെയുള്ള ഏഴ് ചെറിയ പ്രാദേശിക വാർത്ത ഒൗട്ട്ലെറ്റുകളുമായി കരാർ ഒപ്പിട്ട് സംരംഭം തുടങ്ങാൻ ഗൂഗിൾ തീരുമാനിച്ചിരുന്നെങ്കിലും നിയന്ത്രണ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ലോഞ്ചിംഗ് ആസ്ട്രേലിയൻ സർക്കാർ വൈകിപ്പിച്ചു. അതേസമയം, ഗൂഗിൾ ആസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് മെൽ സിൽവ പുതിയ നിയമവുമായി സർക്കാർ മുന്നോട്ടുപോയാൽ തങ്ങളുടെ സെർച്ച് എഞ്ചിൻ രാജ്യത്ത് നിന്ന് പിൻവലിക്കുമെന്ന് കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്ററി ഹിയറിംഗിൽ പറഞ്ഞിരുന്നു.