ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാന്‍ സാധിക്കുന്ന പുതിയ ടൂള്‍ ആണ് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ രീതിയിലുള്ള വിവരക്കൈമാറ്റം ക്രമേണ വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സേവനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഈ പുതിയ ടൂള്‍ അടുത്ത വര്‍ഷമേ ആഗോളതലത്തില്‍ ലഭ്യമാക്കുകയുള്ളൂ.
ഈ പുതിയ ടൂള്‍ ഉപയോഗിച്ച്, ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒരു സേവനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതവും നേരിട്ടുള്ളതുമായ ഡാറ്റാ കൈമാറ്റം നടത്തുന്നത് എളുപ്പമാക്കുന്ന ഒരു ഓപ്പണ്‍ സോഴ്‌സ്, സര്‍വീസ് റ്റു സര്‍വീസ് ഡാറ്റ പോര്‍ട്ടബിലിറ്റി പ്ലാറ്റ്ഫോം സൃഷ്ടിക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്