Latest News

പുതിയ ഫീച്ചറുമായി ആപ്പിളിന്റെ ഐഒഎസ് 13.4 രംഗത്ത് ; ഇനി കാര്‍ ലോക്ക് -അണ്‍ലോക്ക് എന്നിവ ഐഫോണില്‍ സാധ്യം

Malayalilife
 പുതിയ ഫീച്ചറുമായി ആപ്പിളിന്റെ ഐഒഎസ് 13.4 രംഗത്ത് ;  ഇനി കാര്‍ ലോക്ക് -അണ്‍ലോക്ക് എന്നിവ ഐഫോണില്‍ സാധ്യം

ആപ്പിളിന്റെ പുതിയ ഒഎസ് ആയ ഐഒഎസ് 13.4 പുതിയ ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ ലോക്ക്  ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കുന്ന തരത്തിലുളള കാര്‍ കീ ഫീച്ചറുമായാണ് ആപ്പിള്‍ ഇപ്പോള്‍ വന്നിരിക്കുന്നത് .  കാര്‍ കീ ഫീച്ചര്‍  എന്‍എഫ്‌സിയുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളില്‍ മാത്രമാകും പ്രവര്‍ത്തിക്കുക . ഈ ഫീച്ചര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനം ഉളള ഏത് കാറിലും പ്രവര്‍ത്തമാകുകയും ചെയ്യും .

ഐ ഫോണ്‍ കാറുമായി പെയര്‍ ചെയ്യുകയോ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചില്‍ വാലറ്റ് അപ്ലിക്കേഷന്‍ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ വാഹനത്തിലെ ലോക്ക് - അണ്‍ലോക്ക് എന്നിവ ചെയ്യാനും കഴിയുന്നു .  മറ്റൊരാളുമായി ഈ ആപ്ലിക്കേഷന്‍  പങ്കിടാനും കഴിയും .  വാഹനലോകത്തില്‍ ഈ സൗകര്യം ആദ്യമായി കൊണ്ട് വന്നിരുന്നത് ഹ്യുണ്ടായി ആണ് . ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഹ്യുണ്ടായി ഒരു ഡിജിറ്റല്‍ കീ ആപ്ലിക്കേഷന്‍ തന്നെ കൊണ്ട് രംഗത്ത് കൊണ്ട് വരുകയും ചെയ്തിരുന്നു .
 

Read more topics: # apple iphone,# new technology
apple iphone new technology

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES