ട്രെയിന്‍ യാത്രകളിലെ ബോറടിമാറ്റുന്നതിനായി പുതിയ വിനോദ ഉപാധികള്‍ യാത്രക്കാര്‍ക്ക് നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.
വിനോദങ്ങളും വാര്‍ത്തകളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ഇത്തിക്കാന്‍ കണ്ടന്റ ഓണ്‍ ഡിമാന്റ എന്ന സംവിധാനം തുടങ്ങുന്നതിനും ഇതിനായി സൗജന്യ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുമുളള ശ്രമങ്ങളിലാണ് റെയില്‍വേ എന്നുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
റെയില്‍ ടെല്‍ കോര്‍പറേഷനുമയി സഹകരിച്ച് നടപ്പിലാക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വിനോദം, വാര്‍ത്ത,ആനുകാലിക വിഷയങ്ങള്‍ തുടങ്ങി മുന്‍കൂട്ടി അപ്ലോഡ് ചെയ്ത പരിപാടികള്ല്‍ ട്രെയിന്‍ കാത്തിരിക്കുമ്പോഴുമ യാത്രയിലുമൊക്കെ ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ആദ്യ ഘട്ടത്തല്‍ റെയില്‍വേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്റ്റേഷനുകളില്‍ ഈ സേവനം ലഭ്യമാകിന്നത് പിന്നീട് 4700 സ്റ്റേഷനുകളലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ടിക്കറ്റിന് പുറമേ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാനുളള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരം ഒരു തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ എത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ചിലവില്ലാത്ത പരസ്യവരുമാനമാണ് പ്രധാന ലക്ഷ്യം.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച ഇന്ത്യയില്‍ ടിക്കറ്റ്ഇതിര വരുമാനം വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. കണ്ടന്റ് ഓണ്‍ ഡിമാന്റ് പോലുള്ള സംവിധാനങ്ങളിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനിടെ അതിന് മാറ്റമുണ്ടാക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
.
.