മികച്ച ഡീലുകളും ഡിസ്‌കൗണ്ടുകളുമായി ആമസോണ്‍!

Malayalilife
topbanner
 മികച്ച ഡീലുകളും ഡിസ്‌കൗണ്ടുകളുമായി ആമസോണ്‍!

ആമസോണില്‍ ഈ വര്‍ഷത്തെ അവസാനത്തെ ഓഫര്‍ വില്‍പ്പന തുടങ്ങി. നിരവധി ബ്രാന്‍ഡുകളുടെ ഫോണുകളില്‍ മികച്ച ഡീലുകളും ഡിസ്‌കൗണ്ടുകളുമാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഫാബ് ഫോണ്‍ ഫെസ്റ്റില്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, സൗജന്യ സ്‌ക്രീന്‍ മാറ്റിനല്‍കല്‍, കൂടാതെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് 750 രൂപയുടെ കിഴിവും നല്‍കുന്നു. ഡിസംബര്‍ 23 വരെയാണ് വില്‍പ്പന .

സെയിലില്‍ ജനപ്രിയ ഫോണുകളായ വണ്‍പ്ലസ് 7 ടി, റെഡ്മി കെ 20 പ്രോ, വണ്‍പ്ലസ് 7 പ്രോ എന്നിവ ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. ഫാബ് ഫോണ്‍ ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യയിലെ വണ്‍പ്ലസ് 7 ടി വില കുറച്ചിട്ടുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 34,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ ഫോണിന് 3,000 രൂപയാണ് വിലക്കിഴിവ് നല്‍കുന്നത്. ഇതുപോലെ, 39,999 രൂപയുടെ വണ്‍പ്ലസ് 7 ടി 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന്‍ 37,999 രൂപയ്ക്കും ലഭിക്കും.
 


 

Read more topics: # amazone new offer,# 2019
amazone new offer 2019

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES