Latest News

8 കോടി വരിക്കാര്‍ക്ക് ആശ്വാസവുമായി എയര്‍ടെല്‍

Malayalilife
8 കോടി വരിക്കാര്‍ക്ക് ആശ്വാസവുമായി എയര്‍ടെല്‍


കൊറോണ വ്യാപനത്തെ തുടര്‍ന്ന് എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളും കഷ്ടത്തിലാണ്. എന്നാല്‍ ഇതിനിടയില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് എയര്‍ടെല്‍.

കോവിഡ്-19 പ്രതിസന്ധിയില്‍പ്പെട്ട താഴ്ന്ന വരുമാന വിഭാഗക്കാര്‍ക്ക് സഹായം നല്‍കിക്കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ 
സംയോജിത ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) മുന്നോട്ട് വന്നിരിക്കുന്നത്. അതായത്  എല്ലാ എയര്‍ടെല്‍ പ്രീ-പെയ്ഡ് പാക്കിന്റെയും വാലിഡിറ്റി ഏപ്രില്‍ 17വരെ നീട്ടി. എട്ടു കോടി വരിക്കാര്‍ക്ക് ഇത് ഉപകാരപ്രദമാകും. അവരവരുടെ പ്ലാന്‍ കാലാവധി കഴിഞ്ഞാലും ഈ വരിക്കാര്‍ക്ക് തുടര്‍ന്നും ഇന്‍കമിങ് കോളുകള്‍ ലഭിക്കും...

ഈ എട്ടു കോടി പ്രീ-പെയ്ഡ് അക്കൗണ്ടുകള്‍ക്കും എയര്‍ടെല്‍ 10 രൂപയുടെ ടോക്ക് ടൈം അധികമായി നല്‍കും. വരിക്കാര്‍ക്ക് പ്രിയപ്പെട്ടവരെ അടിയന്തരമായി വിളിക്കാനും എസ്എംഎസ് അയക്കാനും വേണ്ടിയാണിത്.പരിപാടി നടപ്പിലായി കഴിഞ്ഞു. 48 മണിക്കൂറിനകം എല്ലാ വരിക്കാര്‍ക്കും ഈ നേട്ടങ്ങള്‍ ലഭ്യമാകും. എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് കീഴില്‍ വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉള്‍പ്പടെ എല്ലാ വീടുകളും ഈ എട്ടു കോടി വരിക്കാരില്‍ ഉള്‍പ്പെടും. 

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവാപക ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ കുടിയേറ്റ തൊഴിലാളികള്‍ക്കും ദിവസ വേതന ജീവനക്കാര്‍ക്കും ഈ പ്രത്യേക നടപടികള്‍ ഗുണം ചെയ്യും. എയര്‍ടെല്‍ നെറ്റ്വര്‍ക്കിലുള്ള മറ്റ് വരിക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഇതിനകം റീചാര്‍ജ് ചെയ്യുന്നുണ്ട്.ഈ നടപടികളോടെ എയര്‍ടെല്‍ വരിക്കാര്‍ക്ക് പ്രാദേശിക അധികൃതരില്‍ നിന്നുള്ള നിര്‍ണായകമായി വിവരങ്ങള്‍ അറിയാനും അവര്‍ക്ക് ഇഷ്ടമുള്ളവരുമായി ബന്ധപ്പെടാനും സൗകര്യമാകും. തടസമില്ലാത്ത നെറ്റ്വര്‍ക്ക് 24 മണിക്കൂറും ഉറപ്പു നല്‍കുന്നതിനായി എയര്‍ടെല്‍ ടീം രംഗത്തുണ്ട്.കോവിഡ്-19നെ പ്രതിരോധിക്കുന്ന ശ്രമകരമായ ഈ വേളയില്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദിവസ വേദനക്കാരെ സംരക്ഷിക്കേണ്ടത് ഈ ഘട്ടത്തില്‍ നിര്‍ണായകമാണെന്നും ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇവരെയാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ശാശ്വത് ശര്‍മ പറഞ്ഞു.
 

Read more topics: # airtel,# india
airtel extends validity of prepaid connections

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES