മന്‍മോഹന്‍ സിങ്ങായി അനുപം ഖേര്‍...!ചൂടന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും...!

Malayalilife
topbanner
മന്‍മോഹന്‍ സിങ്ങായി അനുപം ഖേര്‍...!ചൂടന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും...!

മന്‍മോഹന്‍സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ബാരു എഴുതിയ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. 

റിലീസിനെത്തുന്ന ചിത്രം പ്രദര്‍ശനത്തിന് മുമ്പ് തന്നെ ഒരുപാട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ വേഷത്തിലെത്തുന്നത്. ഇന്ത്യയില്‍ 3000 സ്‌ക്രീനുകളിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹരജി കോടതി തള്ളിയത്. ഡല്‍ഹി സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ പൂജാ മഹജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 


 

the accidental prime minister,india,release today

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES