ലോകം മുഴുവന്‍ ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ്. ഇത്തവണ ഇന്ത്യയില്‍ ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല.സൂര്യഗ്രഹണം നടക്കുന്നത് ഏപ്രില്‍ മുപ്പത് ശനിയാഴ്ച്ച അമാവാസി ദിനത്തിലാണ്. ഗ്രഹണം സംഭവിക്കുന്നത് തെക്ക്-പടിഞ്ഞാറ്, ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളിലാണ്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്ബോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയ്ക്കപ്പെടുന്ന പ്രതിഭാസത്തെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. ഈ സമയങ്ങളില്‍ ഭൂമിയിലെ ചില മേഖലകള്‍ ഇരുട്ടിലാവുകയും ചെയ്യും. പൂര്‍ണമായോ ഭാഗികമായോ ഭൂമിയിലേക്കുള്ള സൂര്യ പ്രകാശം തടയപ്പെടുന്നത് കൊണ്ടാണിത്.
സൂര്യന്‍ ഭാഗികമായി മുപ്പതിന് വൈകീട്ട് ചിലി, അര്‍ജന്റീന, ഉറുഗ്വെയുടെ ഭൂരിഭാഗം മേഖലകള്‍, തെക്കുപടിഞ്ഞാറന്‍, ബൊളീവിയ, തെക്കുകിഴക്കന്‍ പെറു എന്നിവിടങ്ങളില്‍ ഗ്രഹണം ചെയ്യുമെന്നാണ് നാസ പറയുന്നു. മുപ്പതിന് അര്‍ധരാത്രി 12.15 മുതല്‍ പുലര്‍ച്ചെ 4.07 വരെയാണ് സൂര്യഗ്രഹണ സമയം. അതേസമയം ഈ വര്‍ഷം ഇനി ഒരു സൂര്യഗ്രഹണം കൂടിയാണുള്ളത്. ഒക്ടോബര്‍ 25നാണ് അത്. 2023ല്‍ മാത്രമാണ് ഇത് കഴിഞ്ഞാല്‍ അടുത്ത ഗ്രഹണം നടക്കുക. നാളെ നടക്കുന്ന സൂര്യഗ്രഹണം മൂന്ന് മണിക്കൂറും 52 മിനുട്ടും നീളുന്നതാണെന്ന് ശാസ്ത്രലോകം വെളിപ്പെടുത്തുന്നു. 4.41 സൂര്യഗ്രഹണം ഏറ്റവും ശക്തമാകും. ഈ സമയം ഭൂമിയുടെ നിഴല്‍ ഭൗമ മധ്യത്തിലെത്തും. സൂര്യന്റെ 54 ശതമാനം ഭാഗവും ഇതില്‍ മറയ്ക്കപ്പെടും.
അതേസമയംസൂര്യഗ്രഹണം സമയത്ത് നിരവധി കാര്യങ്ങള്‍ ചെയ്യരുത്താതയായും ചെയ്യേണ്ടതായുമുള്ള കാര്യങ്ങള്‍ നിരവധിയുണ്ട്. പ്രധാനമായും ചെയ്യേണ്ട കാര്യം സൂര്യഗ്രഹണത്തിന് മുമ്ബും ശേഷവും കുളിക്കണമെന്നാണ്. ഗ്രഹണം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബെങ്കിലും ഭക്ഷണം കഴിക്കേണ്ടതുമാണ്. ഭക്ഷണം വീണ്ടും സൂര്യഗ്രഹണത്തിന് ശേഷം പാകം ചെയ്ത ശേഷം കഴിക്കുക. ഗ്രഹണസമയത്ത് ശാസ്ത്രവും ജ്യോതിഷവും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് സൂര്യഗ്രഹണ സമയത്ത് ശക്തമായ വൈദ്യുത കാന്തിക തരംഗങ്ങള്‍ വികിരണം ചെയ്യപ്പെടുന്നു. അതിനാല്‍ നഗ്ന നേത്രങ്ങളാണ് അത് വീക്ഷിക്കുന്നത് കാഴ്ച്ചയെ ദോഷകരമായി ബാധിക്കും.
നഗ്ന നേത്രങ്ങള്‍ സൂര്യനിലേക്ക് നോക്കുന്നത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്. ഗ്രഹണ സമയത്ത് ധ്യാനം ഏറ്റവും നല്ല കാര്യമാണ്. അതേസമയം സൂര്യഗ്രഹണം കാണാനുള്ള സുരക്ഷിത മാര്‍ഗം ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിലോ ടെലിസ്‌കോപ്പുകള്‍, പ്രൊജക്ടറുകള്‍ എന്നിവയിലൂടെയാണ്.