ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ വീണ്ടും ഒന്നാംസ്ഥാനത്ത് സാംസങ്

Malayalilife
topbanner
ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ വീണ്ടും ഒന്നാംസ്ഥാനത്ത്  സാംസങ്

ന്ത്യന്‍ ഫോണ്‍ വിപണിയില്‍  ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച്  സാംസങ്. രാജ്യത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മ്മാതാക്കളായി നടപ്പു സാമ്പത്തികവര്‍ഷം ഒന്നാം പാദ കണക്കുകളില്‍ (ഏപ്രില്‍ - ജൂണ്‍)  സാംസങ് മാറി.  സാംസങ് പ്രഥമ സ്ഥാനത്ത് ചൈനീസ് കമ്പനിയായ ഷവോമിയെ പിന്തള്ളിയാണ് തിരിച്ചെത്തിയത്.  ഷവോമിയായിരുന്നു കഴിഞ്ഞ രണ്ടു പാദങ്ങളിലും മുന്നില്‍.  സാംസങ് ഇന്ത്യയില്‍ നിലവില്‍ ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ഫോണുകളും വില്‍ക്കുന്നുണ്ട്.  ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ വിപണി വിഹിതം 24 ശതമാനമാണ് (ഫീച്ചര്‍ ഫോണ്‍ + സ്മാര്‍ട്ഫോണ്‍). എന്നാൽ സാസംങ് മുന്നേറ്റം   സ്മാര്‍ട്ഫോണ്‍ ശ്രേണിയിലും നടത്തിയത് കാണാം.

ജൂണ്‍ പാദത്തില്‍ സ്മാര്‍ട്ഫോണ്‍ ശ്രേണിയില്‍ 26.3 ശതമാനം വിഹിതം ദക്ഷിണ കൊറിയന്‍ കമ്പനി കൈക്കലാക്കി. ഇതോടെ സ്മാര്‍ട്ഫോണ്‍ വില്‍പ്പനയില്‍ ഷവോമിയുമായുള്ള അകലവും സാംസങ് കുറച്ചു. നിലവില്‍ 29.4 ശതമാനം വിഹിതം ഷവോമിക്കുണ്ട്. വിവോയ്ക്ക് 17.5 ശതമാനവും. മുന്‍ പാദം രാജ്യത്തെ സ്മാര്‍ട്ഫോണ്‍ രംഗത്ത് 15.6 ശതമാനം മാത്രമായിരുന്നു സാംസങ് കയ്യടക്കിയിരുന്ന വില്‍പ്പന. ഇതേസമയം, സാംസങ്ങിന്റെ ഒന്നാം സ്ഥാനം താത്കാലികം മാത്രമെന്നാണ് ഐഡിസി ഇന്ത്യാ റിസര്‍ച്ച് ഡയറക്ടര്‍ നവകേന്ദര്‍ സിങ്ങിന്റെ അഭിപ്രായം.

 സാംസങ്ങിനെ മുന്നിലെത്തിക്കാന്‍  ഏറെ സഹായകരമായത്  ചൈനീസ് കമ്പനികളുടെ സ്റ്റോക്ക് കുറഞ്ഞതും ചൈനാ വിരുദ്ധ വികാരവുമാണ്. ഫോണ്‍ വിപണിയില്‍ കൊറോണ ഭീതിയും വിതരണ ശൃഖലയിലെ പ്രശ്നങ്ങളുമില്ലായിരുന്നെങ്കില്‍  വിവോ രണ്ടാം സ്ഥാനത്ത് വരുമായിരുന്നു എന്ന്  നവകേന്ദര്‍ സിങ് അറിയിച്ചു.  48 ശതമാനമാണ് ഷവോമിയുടെ ഉത്പാദനം നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം ഇടിഞ്ഞത്.  5.4 മില്യണ്‍ യൂണിറ്റുകള്‍ ഷവോമി ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. 

വിവോയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്ത്  നിലവിൽ ഉള്ളത് 1.78 മില്യണ്‍ യൂണിറ്റുകള്‍ വിപണിയില്‍ എത്തിച്ച റിയല്‍മിയാണ്.റിയല്‍മിയും  37 ശതമാനം ഇടിവ്  നേരിടുന്നുണ്ട്.റിയല്‍മി കൂടുതല്‍ വില്‍ക്കുന്നത്  ബജറ്റ് വിലയുള്ള ഇ3, ഇ2 മോഡലുകളാണ്. 

Samsung come in first in the market

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES