മലയാളി സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സിന് ശേഷം അഹമ്മദ് കബീര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'മെനി മെനി ഹാപ്പി റിട്ടേണ്‍സ്' റിലീസിനെത്തുന്നു. ഒരിടവേളക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ത്രില്ലര്‍ സീരീസുകളില്‍ നിന്ന് ഇടവേളയെടുത്ത് ഇത്തവണ റൊമാന്റിക് കോമഡിയുമായാണ് അഹമ്മദ് കബീര്‍ എത്തുന്നത്. മങ്കി ബിസിനസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ അഹമ്മദ് കബീറിനൊപ്പം ജോബിന്‍ ജോണ്‍ വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആര്‍ ജെ മാത്തുക്കുട്ടിയാണ് കോ- റൈറ്റര്‍. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാവ് ആണ്. എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും നിര്‍വഹിക്കനുന്നു.
കോ- പ്രൊഡ്യൂസേഴ്‌സ്- പൗലോസ് തേപ്പാല, വിനീത കോശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഹസ്സന്‍ റഷീദ്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശരത് കുമാര്‍ കെ വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, കോസ്റ്റ്യൂം - മഷര്‍ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ലിറിക്‌സ് - വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജോബിന്‍ ജോണ്‍ വര്‍ഗീസ്, ചീഫ് അസോ. ക്യാമറ - വൈശാഖ് ദേവന്‍, അസോ. ഡയറക്ടര്‍സ് - ബിബിന്‍ കെപി, രോഹന്‍ സാബു, ആകാശ് എ ആര്‍, അസോ. ക്യാമറ - ദീപു എസ് കെ, രാജ് രഞ്ജിത്, പ്രമോ സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ - അര്‍ജുന്‍, മോഷന്‍ പോസ്റ്റര്‍ - രൂപേഷ് മെഹ്ത, പബ്ലിസിറ്റി ഡിസൈന്‍ - റോസ്റ്റഡ് പെപ്പര്‍, PRO - റോജിന്‍ കെ റോയ്, മാര്‍ക്കറ്റിങ് TAG 360 എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.