വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡുകളാകുന്നു

Malayalilife
topbanner
വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം  30 സെക്കന്‍ഡുകളാകുന്നു

സോഷ്യൽ മീഡിയ ഇല്ലാതെ ഇന്നത്തെ  ജനങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നത് ഏറെ പ്രയാസകരമായ ഒന്നാണ്. നിരവധി പ്ലാറ്റ് ഫോമുകളാണ്  ഇതിനായി ഉള്ളത്. അതുകൊണ്ട് തന്നെ അത്തരക്കാരെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. വാട്‌സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവെക്കാനാവുന്ന വീഡിയോകളുടെ ദൈര്‍ഘ്യം  ഇനി  മുതൽ  30 സെക്കന്‍ഡായി വര്‍ധിപ്പിക്കുന്നു എന്നതാണ്.  വാബീറ്റാ ഇന്‍ഫോ തന്നെയാണ് വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാപതിപ്പില്‍ സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിച്ചതായി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

 രണ്ട് മാസം മുമ്പാണ്  ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിലെ തിരക്ക്  വർധിക്കുന്നത് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി  വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം സെക്കന്‍ഡായി കുറച്ചിരുന്നത്. എന്നാൽ ഈ നിയന്ത്രണം ഇന്ത്യയില്‍ മാത്രമാണ്  ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തിലൊരു നീക്കം നടത്തിയിരുന്നത് ഇന്റര്‍നെറ്റ് ട്രാഫിക് കുറയ്ക്കുന്നതിനും വ്യാജ വാര്‍ത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു.

 സ്റ്റാറ്റസ് ദൈര്‍ഘ്യം 30 സെക്കന്‍ഡാക്കിയിരിക്കുന്നത് വാട്‌സാപ്പിന്റെ 2.20.166 ബീറ്റാ അപ്‌ഡേറ്റിലാണ്. സ്റ്റാറ്റസ് ദൈര്‍ഘ്യം 30 സെക്കന്‍ഡാക്കുന്നതിനായി ബീറ്റാ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും. അതേ സമയം ഇത് എന്നാല്‍ എല്ലാവരിലേക്കും  എത്തണമെങ്കില്‍  കോ=കുറച്ചുകൂടി കൂടി കാത്തിരിക്കേണ്ടതാണ്.

Now the WhatsApp status video is 30 seconds long

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES