ഇനി ഫേസ്‌ബുക്കിന്റെ തന്നെ പുത്തൻ വീഡിയോ കോൺഫെറെൻസ് സംവിധാനമായ 'മെസഞ്ചര്‍ റൂംസ്' വാട്സാപ്പിലും ലഭിക്കുമെന്ന സൂചന പുറത്ത്. മെസഞ്ചര്‍ റൂംസ് വാട്‌സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിൽ ഒരേസമയം അൻപത് പേർക്ക് വരെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും.
വാട്സാപ്പില്‍ വീഡിയോ കോളുകള്‍ക്ക് ഇനിമുതൽ രണ്ട് ഓപ്ഷനുകള്‍ ആയിരിക്കും ഉണ്ടാകുക. ആദ്യത്തേത് സാധാരണ വാട്‌സാപ്പ് വീഡിയോ കോളും രണ്ടാമത്തേത് മെസഞ്ചര്‍ റൂം കോളുകൾക്കുമായിരിക്കും. മെസഞ്ചര്‍ റൂംസ് ഫീച്ചര്‍ നല്‍കുന്നത് 2.20.163 വാട്‌സാപ്പ് ബീറ്റാ പതിപ്പിലാണ് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. ടാബിലും മെസഞ്ചര്‍ റൂമിലേക്കുള്ള ഷോര്‍ട്ട് കട്ട് കോള്‍സ് ചേർക്കാൻ സാധിക്കുന്നു.
ചാറ്റിനുള്ളിലെ ഷെയര്‍ മെനുവില്‍ 'റൂം' എന്നൊരു ഓപ്ഷനും നൽകിയിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മെസഞ്ചറില്‍ വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിന്‍ഡോ തുറക്കപെടുന്നതാണ്. അതേസമയം വൈകാതെ തന്നെ ചാറ്റ്റൂം സംവിധാനം ആന്‍ഡ്രോയിഡില്‍ മാത്രമല്ല ഐഫോണുകളിലും ലഭ്യമാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ മാസമാണ് ഫേസ്‌ബുക്ക് വീഡിയോ കോണ്‍ഫറന്‍സിങിനായി മെസഞ്ചര്‍ റൂം സേവനം അവതരിപ്പിച്ചിരുന്നത്.