മുന്‍നിര ഫാഷന്‍-ടെക് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് സ്‌മാര്‍ട്ട് പുതിയ മെറ്റൽ സീരീസ് സ്‌മാർട്ട് വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യയോടു കൂടിയ സ്റ്റൈലീഷ് മെറ്റാലിക് സ്‌മാർട്ട് വാച്ചുകളുടെ നിരയാണ് മെറ്റൽ സീരീസ് ശേഖരത്തിലുള്ളത്. യുവാക്കള്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഡൈനാമിക് വാച്ച് ശേഖരം അത്യാധുനിക ഫീച്ചറുകളോടൊപ്പം താങ്ങാനാവുന്ന വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
പ്രീമിയം മെറ്റാലിക് സൗന്ദര്യത്തിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നവയാണ് മെറ്റല്‍ സീരീസ് വാച്ചുകള്‍. പ്രീമിയം ഗ്രേഡ് മെറ്റലിലാണ് ഈ സ്‌മാര്‍ട്ട് വാച്ചുകള്‍ നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയിൻലെസ്-സ്റ്റീൽ സ്ട്രാപ്പാണ് നൽകിയിരിക്കുന്നത്. സ്റ്റീൽ ഗുണനിലവാരം ദീർഘകാലം നിലനിൽക്കുന്നതാണെന്ന് ഉറപ്പാക്കാൻ വാച്ചുകള്‍ നിരവധി കർശനമായ പരിശോധന പ്രക്രിയകളിലൂടെ കടന്നുപോയിട്ടുണ്ട്.
പ്രീമിയം മെറ്റാലിക് നിര്‍മിതിയും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ട്രാപുകളുമായി കൃത്യതയോടെ കടഞ്ഞെടുത്തതാണ് മെറ്റൽ സീരീസ് വാച്ചുകള്‍. ആധുനിക ചിപ്പുകളാണ് ഈ വാച്ചിന് ശക്തി നല്‍കുന്നത്. മിഴിവാർന്ന അമോലെഡ് ഡിസ്പ്ലേകൾ, ഇമ്മേഴ്‌സീവ് യുഐ എക്‌സ്‌പീരിയൻസ്, മെച്ചപ്പെട്ട ദൃശ്യ അനുഭവം തുടങ്ങിയ മികവുകളോടെയാണ് മെറ്റൽ സീരീസ് വാച്ചുകളെത്തുന്നത്. ഫാസ്റ്റ്ട്രാക്ക് സ്‌മാർട്ട് വാച്ചുകൾക്കായി കസ്റ്റമൈസ് ചെയ്‌ത അടുത്ത തലമുറ സെൻസറുകളാണ് ഈ വാച്ചുകളിലുള്ളത്.
സ്റ്റൈലും സാങ്കേതികവിദ്യയും സവിശേഷമായി സംയോജിപ്പിച്ച് ഫാസ്റ്റ്ട്രാക്ക് സ്‌മാർട്ട് യുവ ഫാഷനെ പുനര്‍നിര്‍വചിച്ചിരിക്കുകയാണന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സെയിൽസ് ആന്‍റ് മാർക്കറ്റിംഗ്-വെയറബിള്‍സ് മേധാവി ആദിത്യ രാജ് പറഞ്ഞു. വെയറബിള്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് സ്‌മാര്‍ട്ട് പ്രതിജ്ഞാബദ്ധരാണ്. ഏറ്റവും ട്രെന്‍ഡി ആയ ഡിസൈനുകളും സ്‌മാര്‍ട്ട് ആയ ഫീച്ചറുകളും താങ്ങാനാവുന്ന വിലനിലവാരത്തില്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാസ്റ്റ്ട്രാക്ക് മെറ്റല്‍ സീരീസ് വാച്ചുകള്‍ ടൈറ്റന്‍ വേള്‍ഡ്, ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകള്‍, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ്സ്റ്റൈൽ, പൈ ഇന്‍റർനാഷണൽ, അംഗീകൃത മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലും fastrack.in, ആമസോണ്‍, ഫ്ളിപ്‌കാര്‍ട്ട് എന്നിവ വഴി ഓണ്‍ലൈനായും ലഭിക്കും.