ഫെയ്‌സ്ബുക്ക് അതിന്റെ മുഖം തിരിച്ചറിയൽ സംവിധാനം നിര്ത്തുന്നു. കൂടാതെ നൂറ് കോടിയിലധികം മുഖമുദ്രകൾ ഡിലീറ്റ് ചെയ്യുമെന്നും അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയുടെ പ്രഖ്യാപനം സ്വകാര്യതയെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾക്കിടെയാണ്.
മുൻനിര സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഫെയ്‌സ്ബുക്ക് അതിന്റെ എക്കാലത്തെയും മോശമായ പ്രതിസന്ധികളിലൊന്നുമായി പോരാടുന്നതിനിടയിലാണ് നിലവിലെ പ്രഖ്യാപനം. ഫെയ്‌സ്ബുക്കിന്റെ ആഭ്യന്തര രേഖകൾ റിപ്പോർട്ടർമാർക്കും യുഎസ് നിയമനിർമ്മാതാക്കൾക്കും റെഗുലേറ്റർമാർക്കും ഇപ്പോൾ ചോർന്നിരിക്കുകയാണ്.
“സമൂഹത്തിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ സ്ഥാനത്തെക്കുറിച്ച് നിരവധി ആശങ്കകളുണ്ട്, റെഗുലേറ്റർമാർ ഇപ്പോഴും അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന വ്യക്തമായ നിയമങ്ങൾ നൽകുന്ന പ്രക്രിയയിലാണ്,” ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പ്രസ്താവനയിൽ പറഞ്ഞു.