മുലപ്പാല്‍ നവജാത ശിശുവിന്റെ പരിപൂര്‍ണമായ ആഹാരം; ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതകള്‍

Malayalilife
മുലപ്പാല്‍ നവജാത ശിശുവിന്റെ പരിപൂര്‍ണമായ ആഹാരം; ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതകള്‍

ഒരു നവജാത ശിശുവിനു ഏറ്റവും പരിപൂര്‍ണ്ണമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. മുലപ്പാലിനെ ഭൂമിയിലെ അമൃത് എന്നു വിശേഷിപ്പിക്കുന്നു. മുലപ്പാലില്‍ കുഞ്ഞിനു വേണ്ട അളവില്‍ പോഷകങ്ങളും വൈറ്റമിനുകളും പ്രോട്ടീനും കൊഴുപ്പും ആന്റിബോഡികളും അടങ്ങിയിരിക്കുന്നു. മുലപ്പാല്‍ ദഹിക്കാനെളുപ്പമാണ്. കൂടാതെ മുലപ്പാല്‍ ജീവനുള്ള കോശങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതിനാല്‍ കുഞ്ഞിനു എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും.

കുഞ്ഞു ജനിച്ചയുടനെ ഉണ്ടാകുന്ന മുലപ്പാലില്‍ കൊളസ്ട്രം അടങ്ങിയിരിക്കുന്നു. മഞ്ഞ നിറമുള്ള ഇത് കുഞ്ഞിനു വളരെ അമൂല്യമാണ്. കുഞ്ഞിനു രോഗപ്രതിരോധശക്തി വളര്‍ത്താന്‍ ഇത് വളരെ സഹായിക്കുന്നു. മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ വളരെ കുറവായിരിക്കും. ആറു മാസം മുലപ്പാല്‍ മാത്രം കൊടുക്കേണ്ടതിന്റെ ആവശ്യകത 
അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാണ്

 വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശമനുസരിച്ച് ഒരു കുഞ്ഞിനു ആദ്യത്തെ ആറു മാസം മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതി. മറ്റ് ആഹാരങ്ങള്‍ ആറു മാസത്തിനു ശേഷം കൊടുത്തു തുടങ്ങാം. ഏകദേശം രണ്ടു വയസ്സു വരെ കുഞ്ഞിനു മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മുലപ്പാല്‍ കൊടുക്കാവുന്നതാണ്

കുഞ്ഞിനു മുലയൂട്ടുന്നത് അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാണ്. മുലപ്പാലൂട്ടുന്ന അമ്മമാരില്‍ പ്രസവശേഷം ആര്‍ത്തവം വൈകി വരുന്നതായി കാണുന്നു. ഇത് അമ്മമാര്‍ക്ക് പ്രസവശേഷം ഉണ്ടാകുന്ന രക്തകുറവും വിളര്‍ച്ചയും മാറാനും അമ്മക്ക് ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.

മുലയൂട്ടല്‍

മിക്കവാറും എല്ലാ സ്ത്രീകളും പ്രസവം കഴിയുന്നതോടെ ശരീരഭാരം കൂടിയവരായി തീരുന്നു. സ്ത്രീകള്‍ക്ക് ഏറെ ദുഖകരമായ ഒരവസ്ഥയാണിത്. പോരാത്തതിനു അമ്മയുടെ പ്രായം ഇരുപതുകളുടെ ആദ്യത്തിലാണെങ്കില്‍ പറയുകയും വേണ്ട. ഈ പ്രശ്‌നത്തിനു ഏറ്റവും നല്ല പരിഹാരമാണ് മുലയൂട്ടല്‍. വ്യായാമം ചെയ്യുകയല്ലല്ലോ വെറുതെയിരിക്കുകയാണല്ലോ എന്നു മുലയൂട്ടലിനെപ്പറ്റി ആശങ്കപ്പെടേണ്ട. യഥാര്‍ത്ഥത്തില്‍ കുഞ്ഞു ഭക്ഷണം കഴിക്കുമ്‌ബോള്‍ അമ്മ കലോറി എരിയിച്ചു കളയുകയാണ് ചെയ്യുന്നത്. ഒപ്പം കുഞ്ഞിനു സന്തോഷവും ആരോഗ്യവും ലഭിക്കുകയും ചെയ്യുന്നു.

മുലയൂട്ടല്‍ ടകഉട അല്ലെങ്കില്‍ ൗെററലി ശിളമി േറലമവേ ്യെിറൃീാല എന്ന അപകടത്തെ പ്രതിരോധിക്കുന്നു. ശെറ െഒരു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അപ്രതീക്ഷിതവും വിശദീകരിക്കാനാവത്തതുമായ മരണമാണ്. ഇതിനെ തൊട്ടില്‍ മരണം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇതിനെപ്പറ്റി ഗവേഷണങ്ങള്‍ ഏറെ നടന്നിട്ടുണ്ടെങ്കിലും അതിന് വ്യക്തമായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ മുല കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ശെറ െഉണ്ടാകുന്നില്ല. അതുകൊണ്ട് മുലപ്പാല്‍ കുഞ്ഞുങ്ങളുടെ ഭക്ഷണം മാത്രമല്ല ജീവന്‍ രക്ഷിക്കുകയും ചെയ്യുന്ന

ജാമ (jama) പീഡിയാട്രിക്‌സ് നടത്തിയ ഒരു പഠനത്തില്‍ മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ബാല്യത്തിലുണ്ടാകുന്ന ലുക്കീമിയ വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്. മുലപ്പാല്‍ കുടിക്കുന്നത് ഈ രോഗത്തിനുള്ള സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല. എങ്കിലും ഇരുപത് ശതമാനം സാധ്യത കുറയുന്നത് ഈ മാരകരോഗത്തിനു മുന്നില്‍ മികച്ച പ്രതിരോധമായി തന്നെ കരുതണം.

പ്രോട്ടീനുകളും കൊഴുപ്പും

നവജാതശിശുക്കള്‍ക്ക് ചെവിയില്‍ അസുഖം വരുന്നത് വളരെ സാധാരണമാണ്. കിടന്നു കൊണ്ടു മുല കൊടുക്കുന്നത് കൊണ്ടാണ് ഇങ്ങനെയുണ്ടാവുന്നതെന്നു പരക്കെയൊരു വിശ്വാസമുണ്ട്. പക്ഷെ ഇത് ശരിയല്ല. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചെവിയില്‍ അസുഖം കുറവായിരിക്കും. മുലപ്പാല്‍ കുഞ്ഞിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം എന്തെങ്കിലും അണുബാധയുണ്ടായാല്‍ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ട ആവശ്യം ഇല്ലാതെയാക്കുകയും ചെയ്യുന്നു. ചെവിയില്‍ അണുബാധയുള്ളപ്പോഴും മുലയൂട്ടുകയാണ് വേണ്ടത്. പക്ഷെ ചെവിയില്‍ അണുബാധയുണ്ടായാല്‍ മുലപ്പാലിനെ മാത്രം ആശ്രയിക്കാതെ ഡോക്ടറെ കാണുന്നതാണുത്തമം.

മുലപ്പാല്‍ കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. പഠനങ്ങള്‍ ഇത് നിസ്സംശയം തെളിയിച്ചിട്ടുമുണ്ട്. മുലപ്പാലിലടങ്ങിയിരിക്കുന്ന പോഷകങ്ങളും പ്രോട്ടീനുകളും കൊഴുപ്പും കുഞ്ഞിന്റെ വികസിച്ചിട്ടില്ലാത്ത പ്രതിരോധവ്യവസ്ഥക്ക് ഏറ്റവും അനുയോജ്യമാണ്. കൂടാതെ കുഞ്ഞ് വളരുന്നതിനനുസരിച്ച് മുലപ്പാലിന്റെ ഘടനയിലും മാറ്റം വരുന്നു. അതായത് കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുലപ്പാലിലെ പോഷകങ്ങളില്‍ മാറ്റമുണ്ടാകുന്നു.

അമ്മയും കുഞ്ഞുമായുള്ള അടുപ്പം

രാത്രിയില്‍ കൊടുക്കുന്ന മുലപ്പാല്‍ കുഞ്ഞിനു നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുപോലെ കുഞ്ഞിനു എന്തെങ്കിലും അസുഖമുണ്ടായാലും മുലപ്പാലിന്റെ ഘടനയില്‍ വ്യത്യാസം വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്തു അസുഖമുണ്ടായാലും കുഞ്ഞിനു മുലപ്പാല്‍ നല്‍ക

അമ്മയും കുഞ്ഞുമായുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും സഹായകമായ ഒരു കാര്യമാണ് മുലയൂട്ടുന്നത്. തിരക്ക് പിടിച്ച ആധുനിക ജീവിതത്തില്‍ അമ്മക്കും കുഞ്ഞിനും മാത്രമായുള്ള സമയമാണ് ഇത്. വൈകാരികമായ ഒരടുപ്പമുണ്ടാകാന്‍ ഇതിലും മെച്ചമായ ഒരു മാര്‍ഗ്ഗമില്ല.

പ്രായപൂര്‍ത്തിയായ ഒരാളു!!െട ദഹനവ്യവസ്ഥയില്‍ ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകള്‍ ധാരാളം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ നവജാതശിശുക്കളില്‍ ഇത്തരം എന്‍സൈം ഉല്‍പ്പാദനം നടക്കുന്നില്ല. അവരുടെ ദഹനവ്യവസ്ഥ വികസിച്ചു വരുന്നതെ ഉള്ളൂ. അതുകൊണ്ട് മുലപ്പാല്‍ അവര്‍ക്കൊരു അനുഗ്രഹമാണ്. മുലപ്പാലില്‍ ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടു മുലപ്പാല്‍ പെട്ടെന്നു ദഹിക്കുകയും ചെയ്യുന്നു.

Read more topics: # New born,# breast milk
importance of breast milk for newborns for 6 months

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES