Latest News

കുഞ്ഞുങ്ങളിലെ പലതരത്തിലുള്ള അലര്‍ജിക്ക് ഡയപ്പറുകള്‍ കാരണമാക്കുന്നു. അമ്മമാര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ആ കാരണങ്ങള്‍ ഇവയാണ്

Malayalilife
 കുഞ്ഞുങ്ങളിലെ പലതരത്തിലുള്ള അലര്‍ജിക്ക് ഡയപ്പറുകള്‍ കാരണമാക്കുന്നു. അമ്മമാര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ആ കാരണങ്ങള്‍ ഇവയാണ്

മ്മയായി കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ചുളള കരുതല്‍ തുടരും. അവരുടെ ഭക്ഷണം, ഉറക്കം, എല്ലാത്തിലും ശ്രദ്ധിക്കുന്ന അമ്മമാര്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന്റെ കാര്യം ശ്രദ്ധിക്കാതെ പോകുന്നു. ഡയപ്പറുകളുടെ ഉപയോഗം മൂലം കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകാം. പല തരത്തിലുളള അലര്‍ജികളും ഉണ്ടാകാം. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.  

വൃത്തി

കുഞ്ഞുങ്ങളുടെ വൃത്തിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. നല്ല വൃത്തിയായി നോക്കിയാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകില്ല. കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍  വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇടക്കിടക്ക് കഴുകാനും ശ്രദ്ധിക്കുക. 

ഡയപ്പര്‍ ഇടവേളകളില്‍ മാറ്റുക 

ഡയപ്പര്‍ ഇടയ്ക്കിടയ്ക്ക് മാറ്റുക.  നനവുണ്ടായാല്‍ ഉടന്‍ തന്നെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റണം. നനവ് തങ്ങിനിന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. 

ഡയപ്പര്‍ എപ്പോഴും അരുത്

ഡയപ്പറിന്റെ അമിത ഉപയോഗവും ചര്‍മ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ ഇടയ്ക്ക് കുഞ്ഞുങ്ങളെ ഡയപ്പറുകളില്ലാതെ കിടത്തുക. 

വെള്ളം വലിച്ചെടുക്കുന്ന ഡയപ്പറുകള്‍ ഉപയോഗിക്കുക

 വെള്ളം നന്നായി വലിച്ചെടുക്കുന്ന ഡയപ്പറുകള്‍ ഉപയോഗിക്കുക. ഡയപ്പര്‍ നല്ല ബ്രാന്റഡ് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. 

 ക്രീമുകള്‍ ഉപയോഗിക്കുക 

കുഞ്ഞുങ്ങള്‍ക്ക് ബേബി ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് അവ സഹായിക്കും. 

വെളിച്ചെണ്ണ

കുഞ്ഞുങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന് ഏറെ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍ പോകാന്‍ സഹായിക്കും. ബേബി ഓയിലും ഉപയോഗിക്കാം. 

whats is -remedies- diaper-rash-in-babies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES