കുട്ടികളുടെ ചർമ്മം എന്ന് പറയുന്നത് വളരെ അധികം മൃദുത്വം നിലനിൽക്കുന്ന ഒന്നാണ്. എന്നാൽ ആ ചർമ്മത്തിൽ വളരെ പെട്ടന്നായിരിക്കും രക്ഷസും അലർജിയും എല്ലാം തന്നെ പിടിപെടാൻ. അത്തരത്തിൽ കുട്ടികളിൽ ഏറെ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പർ. പ്രധാനമായും ഡയപ്പര്‍ യാത്ര ചെയ്യുന്നതിന്റെ എളുപ്പത്തിനായിട്ടാണ് ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്.
ഏറെ നേരം ഡയപ്പര്‍ മാറ്റാതെ ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കുംകാരണമാകും. മൃദുവായ ചര്‍മ്മത്തില്‍ സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത്അലര്‍ജിയുണ്ടാക്കും. അതുകൊണ്ട് തന്നെ ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അധികനേരം ഈര്‍പ്പം തങ്ങിനില്കാതെയും ശ്രദ്ധിക്കുക. വളരെ ഇറുകിയ അവസ്ഥയിലാകാനും ഡയപ്പര്‍ പാടില്ല.
അതേസമയം തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പുപയോഗിച്ച് കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീക്കുകഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുമ്ബ് മൃദുവായി തുടച്ച് നനവ് പൂര്‍ണമായും നീക്കുക. കുഞ്ഞുങ്ങളെ ചെറിയ ഡയപ്പര്‍ റാഷുകള്‍ അലട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.