ശരീരം നന്നായി പരിരക്ഷിക്കാന്‍ ചില ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
- ആര്‍ത്തവാരംഭത്തോടെ വിയര്‍പ്പ് കൂടും. കുളി ശരീരത്തെ വൃത്തിയുറ്റതും സുഗന്ധപ്രദവുമാക്കും.
- ദിവസം രണ്ടുനേരമെങ്കിലും പല്ലുതേച്ചാല്‍ പല്ലുകള്‍ പുഴുക്കുന്നതും വായനാറ്റവും ഒഴിവാക്കാം.
- രോമഗ്രന്ഥികള്‍ സെബം എന്ന എണ്ണമയമുള്ള വസ്തു കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതിനാല്‍ മുഖക്കുരു വരാനിടയുണ്ട്. മുഖക്കുരു കൗമാരത്തിന്‍റെ സ്വാഭാവികമായ ഒരു കൂട്ടുപിറവിയാണ്. അത് പൂര്‍ണമായി തടയാനാവില്ല. എങ്കിലും മുഖചര്‍മ്മം കഴുകിവൃത്തിയാക്കി സൂക്ഷിക്കുന്നതാണ് ഇതിനുള്ള പ്രതിവിധി.
- പോഷകങ്ങള്‍ നിറഞ്ഞ ആഹാരം നിര്‍ബന്ധമാണ്. ഒത്തിരി മിഠായിയും എണ്ണഭക്ഷണങ്ങളും ഒഴിവാക്കണം.
- സകാരാത്മകമായി ചിന്തിക്കണം. ശരീരത്തിന്‍റെ ആരോഗ്യത്തിന് സുസ്ഥിരമായ മനസ്സ് ആവശ്യമാണ്.
teenagers selfcare and clean