ഇടവിട്ടുണ്ടാകുന്ന തടസ്സങ്ങൾ ,വിറച്ചു വിറച്ചുള്ള ആവർത്തനങ്ങൾ,നീണ്ടുപോകുന്ന ശബ്ദങ്ങൾ,വാക്കുകൾ എന്നിവ മൂലമുണ്ടാകുന്ന സംസാരവൈകല്യമാണ് വിക്ക്. സാധാരണയായി സംസാരത്തിനിടയിൽ ശബ്ദങ്ങൾ ആവർത്തിക്കുന്നതിനാണ് വിക്ക് എന്നു പറയുന്നതെങ്കിലും സംസാരം തുടങ്ങുതിനുമുൻപ് വാക്കുകൾ പുറത്തുവരാനായി അസാധാരണമായി നിർത്തുന്നതും വിക്കിന്റെ ഭാഗമാണ്. വിക്ക് ഉണ്ടാകാനുള്ള ഏതെങ്കിലും പ്രത്യേക കാരണത്തെക്കുറിച്ച് അറിവില്ല. നിരവധി ഘടകങ്ങൾ ഇതിന് പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഊഹങ്ങളും സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നത്.
പല പ്രമുഖർക്കും അതുപോലെ പല സിനിമയിലും നമ്മുടെ ഇച്ഛാശക്തികൊണ്ട് മാത്രം വിക്കു മാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. സാധാരണ കുട്ടികളിലാണ് വിക്കു വരുന്നതാണ് നമ്മൾ കാണുന്നത്. ചിലർക്ക് ഇത് കുഞ്ഞിലേ തന്നെ വിട്ട് മാറും. ചിലപ്പോള്‍, ഇത് പ്രായപൂര്‍ത്തിയായാലും വിട്ടുമാറാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇടക്കിടക്ക് കണ്ണ് മിന്നുന്നു, ചുണ്ടുകളുടെ അല്ലെങ്കില്‍ താടിയെല്ലിന്റെ ചലനം, മുഖത്തെ സങ്കോചങ്ങള്‍, ഇടക്കിടക്ക് തല കുലുക്കുന്നത്, മുഷ്ടി ചുരുട്ടുന്നത്, വ്യക്തി ആവേശഭരിതനാകുമ്പോള്‍, ക്ഷീണിതനായിരിക്കുമ്പോഴോ അല്ലെങ്കില്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ സ്വയം ബോധം അനുഭവപ്പെടുമ്പോഴോ തിടുക്കത്തില്‍ അല്ലെങ്കില്‍ സമ്മര്‍ദ്ദത്തിലാകുമ്പോഴോ സംസാരിക്കുന്നതിനുള്ള കഴിവ് മോശമായിരിക്കുന്നത്. ഒരു ഗ്രൂപ്പിന് മുന്നില്‍ സംസാരിക്കുകയോ ഫോണില്‍ സംസാരിക്കുകയോ പോലുള്ള സാഹചര്യങ്ങള്‍ ഇടറുന്ന ആളുകള്‍ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുന്നത് എല്ലാം വിക്കിലോട്ട് ചെന്നെത്തിക്കുന്നു അല്ലെങ്കിൽ വിക്കിന്റെ ലക്ഷണങ്ങളാണ്. 2 നും 5 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം അവസ്ഥ കാണപ്പെടുന്നത് സാധാരണമാണ്. മിക്ക കുട്ടികള്‍ക്കും, ഇത് സംസാരിക്കാന്‍ പഠിക്കുന്നതിന്റെ ഭാഗമായി കണക്കാക്കിയാല്‍ മതി.
വിക്കുള്ളവർക്ക് ആവർത്തനമാണ് പ്രധാനപ്രശ്നം, അതു മറക്കാനായാണ് വാക്കുകൾ പുറത്തു വരാനായി നിർത്തുന്നതും ചില ശബ്ദങ്ങൾ നീട്ടി ഉച്ഛരിക്കുന്നതും. മനസ്സിൽ പൊതുവേദികളിൽ സംസാരിക്കുമ്പോ വിക്കുവരുമോ എന്ന ഭയമുള്ളതുകൊണ്ടാണ് ഇത്. സമ്മർദ്ദത്തിലാവുമ്പോഴും സഭാകമ്പം മൂലവും ചിലരിൽ വിക്കു കണ്ടുവരാറുണ്ട്. പക്ഷേ ഇത് തികച്ചും മാനസിക കാരണമാണ്. ഇവർക്ക് സാധാരണ സംസാരത്തിൽ വിക്കുണ്ടാവില്ല. സ്പീച്ച് തെറാപ്പി ഉപയോഗിച്ച് വിക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.