6 മുതല്‍ 12 മാസം വരെ
6 മാസം പൂര്‍ത്തിയായാല്‍ വേവിച്ചുടച്ച് മൃദുവാക്കിയ ധാന്യങ്ങള്‍, പരിപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ചെറിയ അളവില്‍ നല്‍കുക.
ഭക്ഷണത്തിന്റെ അളവും കട്ടിയും കൊടുക്കുന്ന തവണകളും ക്രമേണ വര്‍ദ്ധിപ്പിക്കുക.
കുഞ്ഞിന്റെ വിശപ്പ് അറിയുകയും അതിനനുസരിച്ച് ഭക്ഷണം നല്‍കുകയും ചെയ്യുക.
കുഞ്ഞിനു ദിവസം 4-5 തവണ ഭക്ഷണം നല്‍കുകയും മുലയൂട്ടല്‍ തുടരുകയും ചെയ്യുക.
1 മുതല്‍ 2 വയസ്സു വരെ
ചോറ്, ചപ്പാത്തി, ഇലക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിങ്ങനെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആഹാരസാധനങ്ങള്‍ നല്‍കുന്നതു തുടരുക.
ദിവസം 5 നേരം കുഞ്ഞിനു ഭക്ഷണം നല്‍കുക.
കുഞ്ഞിന് പ്രത്യേക പാത്രത്തില്‍ നല്‍കുക.
കുഞ്ഞ് എത്രമാത്രം കഴിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കുക.
കുഞ്ഞിനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാന്‍ സഹായിക്കുക.