മൺസൂൺ കാലം പലതരം രോഗങ്ങൾ പകരുമെന്ന ആശങ്കയുടെ കാലമാണ് പലർക്കും.ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങി കൊതുകുജന്യ രോഗങ്ങളാണ് ആളുകളെ ഏറ്റവും കൂടുതൽ ഭീതിയിലാക്കുന്നത്.
ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ മുതിര്‍ന്നവർക്ക് ഒരു പരിധി വരെ കഴിയുമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ല. മൺസൂൺ കാലത്ത് കൊതുകിൽ നിന്ന് കുട്ടികളെ പ്രത്യേകിച്ച് നവജാതശിശുക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്
ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കുഞ്ഞുങ്ങളെ കൊതുകിൽ നിന്ന് സംരക്ഷിക്കാനുള്ള രണ്ട് മാർഗങ്ങൾ mosquito repellent ക്രീമുകളും കുഞ്ഞുങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കലുമാണ്
കുട്ടികളുടെ ദൈനംദിന കാര്യങ്ങളിൽ കൊതുകു പ്രതിരോധ ക്രീമുകളും (mosquito repellents) ശീലമാക്കുക. കെമിക്കൽ മുക്ത, പ്രകൃതിദത്ത വസ്തുക്കളടങ്ങിയ ക്രീമുകൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക. വീടിന് പുറത്തിറങ്ങുന്ന സാഹചര്യങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വായു സഞ്ചാരം എളുപ്പാക്കുന്ന കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിപ്പിക്കാൻ ശ്രദ്ധിക്കുക
കുട്ടികൾക്ക് പ്രത്യേകിച്ചും നവജാത ശിശുക്കള്‍ക്ക് കടും നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം,. പൂക്കളുടെയും പഴങ്ങളുടെയും ഗന്ധം കൊതുകുകളെ ആകർഷിക്കുന്നതിനാൽ ഇത്തരം മണമുള്ള പെർഫ്യൂമുകളും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം
കൊതുകു വലകളുടെ ഉപയോഗമാണ് മറ്റൊരു പ്രതിരോധ മാർഗം. കുട്ടികൾ കിടക്കുന്ന സ്ഥലം കൊതുകുവല ഉപയോഗിച്ച് മറച്ചിരിക്കണം.