നമ്മുെട നാട്ടിലെ വലിയൊരു തെറ്റിദ്ധാരണയാണിത്. ആദ്യത്തെ മഞ്ഞപ്പാലില്‍ (െകാളസ്ട്രം) ധാരാളം രോഗപ്രതിരോധത്തിനുതകുന്ന വസ്തുക്കളുണ്ട്. ഐജിഎം ആന്റിബോഡികള്‍, ൈലസോസൈം, ലാക്ടോഫെറിന്‍, ലാക്ടോപെരോക്‌സിഡൈസ് തുടങ്ങിയ വസ്തുക്കളെല്ലാം പ്രതിരോധ പ്രവര്‍ത്തനത്തിന് കരുത്തു പകരുന്നവയാണ്. പക്ഷെ ഇവയൊന്നും സാധാരണ മുലപ്പാലില്ല. ലാക്ടാല്‍ബുമിന്‍ എന്ന പ്രോട്ടീനും ലാക്ടോസ് എന്ന പഞ്ചസാരയുമാണ് സാധാരണ പാലിലെ പ്രധാനഘടകങ്ങള്‍. ഇത് ഒഴിച്ചാല്‍ കണ്ണിലെ മുറിവ് പോലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയേ ഉള്ളൂ. കണ്ണിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്നു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.
ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം എന്റെ ഒരു പേഷ്യന്റ് കുഞ്ഞയിരുന്നു രണ്ട് മാസം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി.കണ്ണില്‍ അണുബാധയായിരുന്നു ആ കുഞ്ഞിന്. കണ്ണ് ചുവന്നത്ത് കണ്ട് വീട്ടുകാര്‍ കുഞ്ഞിന്റെ കണ്ണില്‍ രണ്ട് ആഴ്ചയോളം മുലപ്പാല്‍ ഒഴിച്ച് സുഖപ്പെടും എന്ന് കരുതി കാത്തിരിക്കുകയായിരുന്നു.ിഅണുബാധ കൂടി ഇന്ന് കുഞ്ഞിന് കണ്ണ് തുറക്കാന്‍ പോലും പറ്റാതായപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടവന്നത്. കുഞ്ഞിനെ ഹയര്‍ സെന്ററിലേക്ക് അയക്കുക അല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല.
ഭാഗ്യംകൊണ്ടും ആ കുട്ടികള്‍ക്ക് നീണ്ടനാളത്തെ ചികിത്സമൂലവും കാഴ്ചശക്തി നഷ്ടപ്പെട്ടില്ല.ിപക്ഷെ എപ്പോഴും അങ്ങനെയാവണമെന്നില്ല. 18 ാം നൂറ്റാണ്ടുമുതല്‍ കുട്ടികളുടെ കണ്ണില്‍ മുലപ്പാല്‍ ഒഴിച്ചുവരുന്നു. പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അത്രയധിക്കും കണ്ടുവരുന്നില്ലെങ്കില്‍പ്പോലും ചിലര്‍ ഇപ്പോഴും കണ്ണില്‍ പലതരം അസുഖങ്ങള്‍ക്ക് മുലപ്പാല്‍ ഒഴിക്കുന്നു.പ്രത്യേകിച്ചും ചെങ്കണ്ണ് ചികില്‍സിക്കുന്നതിന്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ചെങ്കണു വരികയും എന്റെ കണ്ണില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ മതിയെന്ന് അമ്മുമ്മ പറഞ്ഞതും അന്ന് മുലപ്പാല്‍ കിട്ടാഞ്ഞതും എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നു.ചെങ്കണ്ണിനു മുലപ്പാല്‍ ഒഴിക്കുന്നത് ഫലപ്രതമാണെന് ശാസ്ത്രീയമായി പറയുന്നില്ല. കൂടാതെ കണ്ണില്‍ മുലപ്പാല്‍ ഒഴിക്കുന്നതുമൂലം അണുബാധ കൂടി കാഴ്ചശക്തിവരെ നഷ്ടപ്പെട്ടേക്കാം.
2016 ല്‍ മുംബൈയില്‍ അങ്ങനെ ഒരു കുട്ടിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ട പത്രവാര്‍ത്ത ശ്രദ്ധിക്കപ്പെട്ടിരുന്നു. 21 ദിവസം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനാണ് ആ ദാരുണ അനുഭവം ഉണ്ടായത്. അന്ന് ആ കുട്ടിയെ ചികിത്സിച്ച കണ്ണുകളുടെ സ്‌പെഷ്യലിസ്‌റ് ആ കുട്ടിയ്ക്ക് കണ്ണില്‍ മുലപ്പാല്‍ ഒഴിച്ചതാണ് കുട്ടിയുടെ കണ്ണില്‍ അണുബാധ കൂടാന്‍ കാരണമെന്ന് പറയുന്നുണ്ട്. വീട്ടില്‍ അങ്ങനെ സ്വയം മുലപ്പാല്‍ ഒഴിച്ച് ചെങ്കണ്ണ് ചികില്‍സിക്കുന്നത് അപകടമാണ്. കണ്ണില്‍ അതുമൂലം അണുബാധ കൂടി കാഴ്ചശക്തി നഷ്ടപ്പെടുംവിധം മാറ്റങ്ങള്‍ കണ്ണിലുണ്ടാക്കിയേക്കാം. ഒരിക്കലും ആന്റിബയോറ്റിക് തുള്ളിമരുന്നുകള്‍ക്കു പകരമാകില്ല മുലപ്പാല്‍. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഓഫ്ത്താല്‍മോളജി നടത്തിയ പഠനങ്ങള്‍ പ്രകാരം മുലപ്പാല്‍ ചെങ്കണ്ണിനു ചികിത്സയ്കായി ഉപയോഗിക്കുന്നത് ഫലപ്രദമല്ല എന്നാണ് പറയുന്നത്.
ഒരിക്കലും മരുന്നിനു പകരമായി മുലപ്പാല്‍ ഒഴിക്കുവാന്‍ പറയുന്നില്ല. പക്ഷെ ചില പഠനങ്ങള്‍ കോള്സ്റ്ററും (അമ്മയുടെ പ്രസവത്തിനു ശേഷം ആദ്യത്തെ കുറച്ചു ദിവസം വരുന്ന മുലപ്പാല്‍) ചില അണു ബാധകള്‍ കണ്ണില്‍ കുറച്ചേക്കാം എന്നു പറയുന്നു.പക്ഷെ ഇതിനു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അമ്മയുടെ കോള്സ്റ്റത്തില്‍ ധാരാളമായി ഇമ്മ്യൂണോഗ്ലോബുലിന്‍സ് അടങ്ങിയിരിക്കുന്നു. ഇവ മുലപ്പാല്‍ കുടിക്കുന്നതിലൂടെ കുട്ടിയുടെ പ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കുന്നു. നമ്മുടെ നാട്ടില്‍ ചിലര്‍ ഇപ്പോഴും മുലയൂട്ടുന്നതിനുമുന്‍പ് മുലപ്പാല്‍ പിഴിഞ്ഞു കളഞ്ഞിട്ടാണ് കുട്ടികളെ കുടിപ്പിക്കുന്നത്.
മുലപ്പാല്‍ കെട്ടികിടക്കുന്നതാണ് അത് സ്വല്പം പിഴിഞ്ഞ് കളയണം അല്ലെങ്കില്‍ കുട്ടിക്ക് നീരുവീക്കം വരുമെന്നുവരെ വിശ്വസിക്കുന്നവരുണ്ട്. അത് തെറ്റാണ്. അങ്ങനെ മുലപ്പാല്‍ പിഴിഞ്ഞ് കളയേണ്ട ഒരാവശ്യവുമില്ല. കുട്ടിയുടെ കണ്ണുകള്‍ മുലപ്പാലൊഴിച്ചു പരീക്ഷിക്കാതെ ഡോക്ടറെ താക്കസമയത് കാണിച്ചു ചികില്‍സിക്കുക. അല്ലാത്തപക്ഷം കുട്ടിയുടെ കണ്ണുകളെ ബാധിച്ചു കാഴ്ച്ചശക്തി വരെ നഷ്ടപെട്ടെക്കാം.