ചില രക്ഷിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തെ തെറ്റിദ്ധരിക്കുന്നവരാണ്. സത്യത്തില്‍ കുട്ടികളുടെ ദുസ്വഭാവങ്ങള്‍ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ട്. അവര്‍ മാതാപിതാക്കളുടെ ശകാരം കേള്‍ക്കുന്നതിനായി മനപ്പൂര്‍വ്വം കാരണങ്ങളുണ്ടാക്കില്ല. ഇത്തരത്തിലുള്ള ചില കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഏറെ ശല്യക്കാരാകും. എന്നാല്‍ ശിശുക്കളിലെയും കുട്ടികളിലെയും ദുസ്വഭാവങ്ങള്‍ മിക്കവാറും പ്രായത്തിന്‍റെ ഭാഗമായിരിക്കുകയും, ക്രമേണ അത് മെച്ചപ്പെട്ട് വരികയും ചെയ്യും. ചെറിയ കുട്ടികളില്‍ ഇത്തരം സ്വഭാവം കാണുമ്പോള്‍ ശരിയായ പ്രശ്നം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക. കുട്ടികളില്‍ ആക്രമണ സ്വഭാവം കാണുമ്പോള്‍ അവരെ നിരീക്ഷിച്ച് കാരണം കണ്ടെത്തുക. അത്തരം ചില കാരണങ്ങളിതാ.
1. ജിജ്ഞാസ - ചെറിയ കുട്ടികള്‍ ശല്യക്കാരാകുന്നതിനുള്ള ഒരു കാരണമാണിത്. അവര്‍ ചുറ്റുപാടും ഉള്ളതിനെക്കുറിച്ചെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്ന് കണ്ടെത്താനായി ശ്രമിക്കുകയും, എല്ലായിടത്തും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യും.
2.വികാരപ്രകടനം - ചില കാര്യങ്ങള്‍ തങ്ങള്‍ക്ക് താങ്ങാനാവാതെ വരുമ്പോള്‍ കുട്ടികള്‍ ഒച്ചയിടുകയോ അലറുകയോ ചെയ്യും. അവര്‍ ഇത്തരത്തില്‍ തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതാണ്.
3. ഉള്‍പ്രേരണ - മിക്ക കുട്ടികള്‍ക്കും തങ്ങളുടെ ഉള്‍പ്രേരണകളെ നിയന്ത്രിക്കാനാവില്ല. ഇത് അവരുടെ സ്വഭാവത്തില്‍ പ്രകടമാകും. തീര്‍ച്ചയായും കുട്ടികള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ശരിയായി നിയന്ത്രിക്കാനാവില്ല. ഇക്കാരണത്താല്‍ അവര്‍ തങ്ങളുടെ കോപവും അസന്തുഷ്ടിയും ശബ്ദമുയര്‍ത്തി പ്രകടമാക്കും.
4. സ്വാതന്ത്ര്യം - തങ്ങളെ അടക്കി നിര്‍ത്തുന്നതായി തോന്നുന്നതിനാല്‍ മാത്രം ചില കുട്ടികള്‍ കൂടുതല്‍ മുന്നോട്ട് പോവുകയും ചില പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുകയും ചെയ്യും. അവര്‍ നിയന്ത്രണങ്ങളോട് ഏറ്റുമുട്ടാന്‍ ഇഷ്ടപ്പെടുന്നവരാണ്.
parenting character changes in children