കുട്ടികളുടെ ചെറിയ കാര്യങ്ങളില്‍ പോലും അതീവശ്രദ്ധയുള്ളവരാണ് മാതാപിതാക്കള്‍. അവരെക്കുറിച്ചുള്ള നിസാര കാര്യങ്ങളില്‍ പോലും ഉത്കണ്ഠാകുലരാകും നമ്മള്‍. ചിലപ്പോള്‍ നിങ്ങളുടെ കുട്ടി ഓടി വന്ന് നിങ്ങളോട് പറയും അമ്മേ, എനിക്ക് .... പക്ഷേ അടുത്ത നിമിഷം അവന്‍ ബാത്ത് റൂം പരിസരത്ത് നിന്നു തന്നെ ഓടിയൊളിക്കും. കുട്ടികളിലെ മലബന്ധം അഥവാ മലം പോകുന്നതിനുള്ള തടസ്സം അത്ര വലിയ കാര്യമൊന്നുമല്ല. കുട്ടികളില്‍ സാധാരണമാണ് മലബന്ധം. അതൊരു ഗുരുതര രോഗമല്ല. ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവവും മലവിസര്‍ജ്ജനം കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്.
നിങ്ങളുടെ കുട്ടിക്ക് മലബന്ധം ഉണ്ടെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാം. കുട്ടികളിലെ മലവിസര്‍ജ്ജനം ശരിയായ രീതിയിലായിരിക്കണം. ക്രമീകരണത്തോടെ. ഒരു ശരാശരി കുട്ടി ദിവസത്തില്‍ ഒരു തവണയെങ്കിലും മലവിസര്‍ജ്ജനം നടത്തണം. ചില സമയങ്ങളില്‍ ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം മലവിസര്‍ജ്ജനം നടത്തുന്ന കുട്ടികളെ കാണുവാന്‍ കഴിയും. മലം കട്ടിയായിരിക്കുമ്പോള്‍ കുട്ടികളില്‍ അവ പുറത്തേക്ക് വിസര്‍ജ്ജിക്കുവാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരിക്കും. ഛര്‍ദ്ധി, വയറുവേദന, ചീര്‍മ്മത, വിശപ്പ് കുറവ് എന്നിവയാണ് മലബന്ധത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അമിത ഭക്ഷണം ഒഴിവാക്കുക, പാക്കറ്റ് ഭക്ഷണങ്ങള്‍ അകറ്റി നിര്‍ത്തുക എന്നിവയാണ് മലബന്ധം തടയുന്നതിനുള്ള വഴികള്‍. മലബന്ധം ക്രമീകരിക്കുന്നതിനുള്ള ചില വഴികളാണ് പറയുന്നത്.
1)ആരോഗ്യകരമായ ഭക്ഷണക്രമം.
കുട്ടികളിലെ മലബന്ധം ഒഴിവാക്കുവാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം കുട്ടിക്ക് നല്‍കുക. സ്വാദുള്ളതും ആരോഗ്യ നല്‍കുന്നതുമായ ഭക്ഷണം. പഴങ്ങളും പച്ചക്കറികുളം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമാണ്. നാരുകളടങ്ങിയ ഭക്ഷണം തിരുകിക്കയറ്റുമ്പോള്‍ ദ്രാവകരൂപത്തിലുള്ള എന്തെങ്കിലും ഭക്ഷണം നല്‍കാനും മടിക്കരുത്.
2)കുടല്‍ വൃത്തിയാക്കുക
വയറിളക്കത്തിനുള്ളതും മലം സോഫ്റ്റ് ആക്കുന്നതിനുമുള്ള മരുന്നുകളും കുട്ടിക്ക് നല്‍കാം. ഇവ സുരക്ഷിതമായ മരുന്നാണ്. പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കുകയും ചെയ്യാം. ഇത് പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടിയുടെ ഡോക്ടറെ കാണണം.
3)ശാരീരിക പ്രവര്‍ത്തി
ശരീരം എപ്പോഴും എന്തെങ്കിലും പണിയെടുക്കണം. എന്നാലേ ദഹനം സാധ്യമാവുകയുള്ളൂ. നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ വ്യായാമം ദിവസവും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ദിവസം ഒരു മണിക്കൂറെങ്കിലും ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടേണ്ടത് അത്യാവശ്യമാണ്.
4)മരുന്നുകള്‍ നിരീക്ഷിക്കു
ചിലപ്പോള്‍ നിങ്ങള്‍ കുട്ടിക്ക് എന്തെങ്കിലും ആവശ്യത്തിന് മരുന്ന്് നല്‍കിയേക്കാം. പക്ഷേ വിദഗ്ദ ഡോക്ടറുടെ ഉപദേശം തേടിയ ശേഷ മാത്രം. നല്‍കുന്ന മരുന്ന നിരീക്ഷിക്കുക. നല്‍കുന്ന മരുന്ന് . മലബന്ധം ഉണ്ടാക്കുന്നുവെങ്കില്‍ അത് നിര്‍്ത്തുക.
5)അച്ചടക്കം
ചെറിയ അച്ചടക്കങ്ങള്‍ക്കും വലിയ അത്ഭുതങ്ങള്‍ കാണിക്കുവാനാകും. കുട്ടിക്ക് കൃത്യമായ ടോയ്ലറ്റ് സമയം വെയ്ക്കുക. ദിവസവും അതേ സമയത്ത് ടോയ്ലറ്റില്‍ പോകുന്നുവെന്ന് ഉറപ്പുവരുത്തുക. പോയില്ലെങ്കില്‍ കുട്ടിടെ ഓര്‍മ്മിപ്പിക്കു. ശീലം വളര്‍ത്തിയെടുക്കുക.