പാലിലും മറ്റും കുട്ടികള്‍ക്ക് ഹെല്‍ത്ത് ഡ്രിങ്ക്സ് കലക്കി നല്‍കുന്നവരാണ് പലരും. ഇവ ഹെല്‍ത്ത് ഡ്രിങ്കുകളുടെ ലിസ്റ്റില്‍ നിന്നും ഇവയെല്ലാം നീക്കാന്‍ ഗവണ്‍മെന്‍് നിര്‍ദേശം നല്‍കിയത് ഇത് ആരോഗ്യപരമായ ഗുണം നല്‍കുന്നില്ലെന്ന് തന്നെയാണ്. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിയ്ക്കുന്ന പരസ്യങ്ങളാണ് ഇവയുടേത്. പൊക്കം വയ്ക്കും, പ്രതിരോധശേഷി കൂട്ടും, എല്ലിന് ബലം നല്‍കും തുടങ്ങിയ ആകര്‍ഷകമായ പരസ്യവാചകങ്ങളോടെയാണ് ഇവയുടെ പരസ്യം വരുന്നത്.
പഞ്ചസാര
ഇവയുടെ ഏറ്റവും വലിയ ദോഷമെന്നത് ഇതില്‍ പഞ്ചസാര കൂടിയ തോതിലുണ്ട് എന്നത് തന്നെയാണ്. ഇതാണ് ഇത്തരം ഹെല്‍ത്ത് ഡ്രിങ്കുകളുടെ ഏറ്റവും വലിയ പോരായ്മ. ഇവയിലുള്ള ചെറിയ ഗുണങ്ങള്‍ പോലും പഞ്ചസാര ചേര്‍ക്കുന്നത് കൊണ്ട് ഇല്ലാതാകുകയാണ് ചെയ്യുന്നത്. മാത്രമല്ല ഗുണത്തിന് പകരം ദോഷം വരുത്തുന്നു.
ഡയബെററിസ്
ഇവയില്‍ വലിയ തോതില്‍ പഞ്ചസാര അടങ്ങിയിരിയ്ക്കുന്നു. ഇതിനാല്‍ ഇവ ചെറിയ കുട്ടികളില്‍ അടക്കം ഡയബെററിസ് പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. വയറിന് ചുറ്റും കൊഴുപ്പടിഞ്ഞ് കൂടാന്‍ ഇത് കാരണമാകും. മാത്രമല്ല, പല്ല് ദ്രവിച്ചു പോകുന്നതാണ് മറ്റൊരു പ്രശ്നം. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂടി ആജീവനാന്തകാല രോഗങ്ങള്‍ ചെറുപ്പം മുതല്‍ തന്നെ കുട്ടികളില്‍ വരും. ഇത്തരം ഹെല്‍ത്ത് ഡ്രിങ്കുകളുടെ രുചിയ്ക്ക് പ്രധാന കാരണവും ഈ പഞ്ചസാര തന്നെയാണ്.
വല്ലപ്പോഴും ഇത് കുടിയ്ക്കുന്നത് കൊണ്ട്
വല്ലപ്പോഴും ഇത് കുടിയ്ക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാല്‍ ദിവസവും പാലില്‍ ഇത് കലക്കി നല്‍കുന്നത് ദോഷമേ വരുത്തുകയുള്ളൂ. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം നല്‍കുക. ഇത്തരം രുചികള്‍ കുട്ടികളെ ആദ്യം മുതല്‍ തന്നെ ശീലിപ്പിയ്ക്കരുത്. ഹെല്‍ത്ത് ഡ്രിങ്ക് മാത്രമല്ല, കൃത്രിമ മധുരവും പഞ്ചസാരയും അടങ്ങിയ ഏത് ഭക്ഷണവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ദോഷമാണ്.
ഷുഗര്‍ ഫ്രീ
ഇനി ചിലപ്പോള്‍ ഷുഗര്‍ ഫ്രീ വസ്തുക്കള്‍ ഇറക്കാന്‍ വഴിയുണ്ട്. ഇതില്‍ അപ്പോള്‍ സ്വാദിനായി മാള്‍ട്ടോഡെസ്റ്റിന്‍ പോലുള്ള കൃത്രിമ വസ്തുക്കള്‍ ചേര്‍ക്കാന്‍ സാധ്യതകൂടുതലാണ്. ഇവ വാങ്ങുമ്പോള്‍ ഇത്തരം വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അതിന്റെ ലേബലില്‍ വായിച്ചു നോക്കി മാത്രം വാങ്ങുക. കുട്ടികള്‍ക്ക് രുചിയ്ക്കും ആരോഗ്യത്തിനും നാം വാങ്ങി നല്‍കുന്നത് അവര്‍ക്ക് ദോഷമാകരുതെന്നോര്‍ക്കുക.