ലിക്യുഡ് ഫോമിൽ ആണെങ്കിലും കുഞ്ഞുങ്ങൾക്ക് പാരസെറ്റമോളും കാൽപോളും അപകടം ഉണ്ടാക്കും; രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കാൽപോൾ നൽകിയാൽ ആസ്ത്മ ഉണ്ടാകുമെന്ന് റിപ്പോർട്ട്

Malayalilife
topbanner
ലിക്യുഡ് ഫോമിൽ ആണെങ്കിലും കുഞ്ഞുങ്ങൾക്ക് പാരസെറ്റമോളും കാൽപോളും അപകടം ഉണ്ടാക്കും; രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കാൽപോൾ നൽകിയാൽ ആസ്ത്മ ഉണ്ടാകുമെന്ന് റിപ്പോർട്ട്

ചെറിയൊരു ജലദോഷം വന്നാൽ പോലും വളരെ ചെറിയ കുട്ടികൾക്ക് പോലും ദ്രാവകരൂപത്തിലുള്ള പാരസെറ്റമോളോ അല്ലെങ്കിൽ കാൽപോളോ കൊടുക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. എന്നാൽ ലിക്യുഡ് ഫോമിൽ ആണെങ്കിലും കുഞ്ഞുങ്ങൾക്ക് പാരസെറ്റമോളും കാൽപോളും അപകടമുണ്ടാക്കുമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങൾ മുന്നറിയിപ്പേകുന്നത്. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കാൽപോൾ നൽകിയാൽ ആസ്ത്മ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജലദോഷത്തിനും പനിക്കും തലവേദനക്കും വയറ് വേദനക്കും തുടങ്ങിയ മറ്റ് ചില പ്രശ്നങ്ങൾക്കും മിക്ക കുട്ടികൾക്കും എൻഎച്ച്എസിൽ നിന്നും പാരസെറ്റമോളാണ് നിർദ്ദേശിക്കാറുള്ളത്.

പാരസെറ്റമോളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ബ്രാൻഡാണ് കാൽപോൾ. ഇതുകൊണ്ട് പനിയും മറ്റ് ചില വേദനകളും ഇല്ലാതാവുമെങ്കിലും ഇത് കുഞ്ഞുങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് പ്രത്യേകം ഓർക്കണമെന്നാണ് ഗവേഷകർ മുന്നറിയിപ്പേകുന്നത്. ഇത് സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി ഗവേഷകർ 620 കുട്ടികളെ നിരീക്ഷിച്ചിരുന്നു. ഇവരുടെ കുടുാംബാഗങ്ങൾക്ക് ആസ്ത്മ, എസ്‌കിമ, ആഹാര അലർജി തുടങ്ങിയവ ഉള്ള തിനാൽ അലർജി അസുഖം ഉണ്ടാകാൻ ഏറ്റവും സാധ്യതയുള്ള കുട്ടികളായിരുന്നു ഇവർ.

തുടർന്ന് ഗവേഷകർ കുട്ടികളുടെ കുടുംബങ്ങളെ ആദ്യത്തെ 15 മാസം ഓരോ നാലാഴ്ച കൂടുമ്പോഴും വിളിച്ചിരുന്നു. തുടർന്ന് കുട്ടികൾക്ക് കഴിഞ്ഞ ആഴ്ചകളിൽ എത്ര പ്രാവശ്യം പാരസെറ്റമോൾ നൽകിയെന്ന് 18ാം മാസത്തിലും രണ്ട് വയസാകുമ്പോഴും ചോദിക്കുകയും ചെയ്തിരുന്നു. തുടർന്ന് 18 വയസായപ്പോൾ സെൽ-പ്രൊട്ടക്ടിങ് ജിഎസ്ടി ജീനിന്റെ രൂപാന്തരം മനസിലാക്കുന്നതിനായി കുട്ടികളുടെ രക്തത്തിന്റെ അല്ലെങ്കിൽ ഉമിനീരിന്റെ സാമ്പിൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരിൽ ജിഎസ്ടിപി1 ജീനിന്റെ ഒരു വേരിയന്റ് ഗവേഷകർ കണ്ടെത്തിയിരുന്നു. ആസ്ത്മ വരാനുള്ള സാധ്യത ഇരട്ടിയാക്കുന്ന ജീനായിരുന്നു ഇത്.

ഈ വേരിയന്റുള്ള കുട്ടികളിൽ 18 വയസാകുമ്പോഴേക്കും ആസ്ത്മ വരാനുള്ള സാധ്യത 1.8 ഇരട്ടി കൂടുതലാണെന്നാണ് ഈ ഗവേഷണത്തിൽ ഭാഗഭാക്കായ പിഎച്ച്ഡി വിദ്യാർത്ഥി സിൻ ഡായ് വെളിപ്പെടുത്തുന്നത്. വളരെ ചെറുപ്പത്തിൽ കുട്ടികൾക്ക് പാരസെറ്റമോൾ നൽകുന്നത് ആസ്ത്മ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് തങ്ങളുടെ ഗവേഷണത്തിലൂടെ വ്യക്തമായെന്നും ഡായ് അവകാശപ്പെടുന്നു.

വിവിധ ജിഎസ്ടി ജീനുകളുടെ വിവിധ ക്ലാസുകൾ കാൻസറുകൾ, ആസ്ത്മ, അലർജികൾ, അൽഷിമേഴ്സ്, പാർകിൻസൻസ് രോഗം, തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഡായ് എടുത്ത് കാട്ടുന്നു. യൂണിവേഴ്സിറ്റി ഓഫ് മെൽബൺ നടത്തിയ ഇത് സംബന്ധിച്ച പുതിയ പഠനം പാരീസിൽ വച്ച് നടന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു.

health care news paracetamol use for child

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES